ഒരു സ്ക്രിപ്റ്റ് കിട്ടിയാൽ ആദ്യം ചെയ്യുന്നത് ഇതാണ്, താനുമായി ചില കാര്യങ്ങളിലെങ്കിലും സാമ്യം വരുന്ന കഥാപാത്രമാണ് തിരഞ്ഞെടുക്കുന്നത്, മൂന്ന് വർഷത്തിനിടെ പത്ത് സിനിമകൾ; ആദ്യമായി അനശ്വരയുടെ തുറന്ന് പറച്ചിൽ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനശ്വര രാജൻ. ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തുന്നത്. മഞ്‍ജു വാര്യരുടെ മകള്‍ കഥാപാത്രമായിട്ടായിരുന്നു തുടക്കം. അനശ്വര രാജന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘അവിയല്‍’ ആണ്. മുഴുനീള നായികയായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘സൂപ്പര്‍ ശരണ്യ’യും. ബാലതാരമായി അഭിനയ രംഗത്തെത്തിയ താരം ഇന്ന് മുൻ നിര നായികമാർക്കൊപ്പം തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തിൽ കടന്ന് പോയ വഴികളെക്കുറിച്ച് തുറന്ന് പറയുകയാണ് നടി. . താൻ വളരുന്നതനുസരിച്ച് തന്റെ സ്വാഭാവവും സിനിമകളെ കാണുന്ന രീതിയും മാറി. മൂന്ന് വർഷത്തിനിടെ പത്ത് സിനിമകൾ ചെയ്തു. ആദ്യ സിനിമയായ ഉദാഹരണം സുജാതയിലെ ആതിരയിൽ നിന്ന് ഇന്ന് മെെക്കിലെ സാറയിൽ എത്തി നിൽക്കുമ്പോൾ തന്റെ കാഴ്ച്ചപാടിൽ ഒരു പാട് വ്യാത്യാസം വന്നിട്ടുണ്ടെന്നും അനശ്വര പറയുന്നു.

അങ്ങനെയാണ് മെെക്കിളിലെ സാറ എന്ന കഥാപാത്രം താൻ ചെയ്യാൻ തീരുമാനിച്ചത്. സാറ താൻ ചെയ്തതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. താൻ എന്താണ് എന്ന് പുറത്ത് കാണിക്കാൻ ശ്രമിക്കുകയും അതേ സമയം തന്റെ സ്വഭാവം ഉള്ളിൽ ഒളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ആളാണ് സാറ.

ഒട്ടുമിക്ക ആളുകളും അങ്ങനെ തന്നെയാണ്, പുറത്ത് കാണിക്കുന്ന സ്വഭാവത്തിൽ നിന്നും കുറച്ച് ഉള്ളിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്നവരാണ്. എന്നും അനശ്വര പറഞ്ഞു. ഒരു സ്ക്രിപ്റ്റ് കിട്ടിയാൽ താൻ അത് വായിച്ചതിന് ശേഷം വീട്ടിൽ എല്ലാവരുമായി ആലോചിക്കും. എന്നിട്ടാണ് തീരുമാനം എടുക്കുന്നത്. തനിക്ക് പറ്റുന്ന എന്നാൽ താനുമായി ചില കാര്യങ്ങളിലെങ്കിലും സാമ്യം വരുന്ന കഥാപാത്രങ്ങളാണ് കൂടുതലും തിരഞ്ഞെടുക്കുന്നതെന്നും അനശ്വര കൂട്ടിച്ചേർത്തു

Noora T Noora T :