ദീപികയുടെ പരസ്യത്തെ പറ്റി പുതിയ വിശേഷം; നാണംക്കെട്ട് ദീപിക !

ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ലെവിസിനു വേണ്ടി ചെയ്ത പുതിയ പരസ്യം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പരസ്യത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒരു സംവിധായിക . പരസ്യത്തിനെതിരെ കോപ്പിയടി ആരോപണമാണ് സംവിധായിക സൂനി താരപൊരെവാല ഉന്നയിക്കുന്നത്. തന്റെ ചിത്രം യേ ബാലറ്റിലേതു പോലെയാണ് പരസ്യത്തിന്റെ സെറ്റ് ഇട്ടിരിക്കുന്നത് എന്നാണ് സൂനിയുടെ ആരോപണം.

ഞങ്ങളുടെ യേ ബാലറ്റിന്റെ ഡാന്‍സ് സ്റ്റുഡിയോ പരസ്യത്തില്‍ കണ്ട് ഞെട്ടിപ്പോയെന്നാണ് സൂനി പറയുന്നത്. തന്റെ സിനിമ കണ്ട് ഇതുപോലെ ഒന്ന് ചെയ്യാന്‍ പരസ്യത്തിന്റെ സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു. അനുവാദം ചോദിക്കാതെ ഒരാളുടെ ക്രിയേറ്റീവ് വര്‍ക് കടമെടുത്താല്‍ എന്താണ് സംഭവിക്കുക എന്ന് ചിന്തിച്ചില്ലേ എന്നും അവര്‍ കുറിച്ചു. ഇത് ഇന്റലക്ച്വല്‍ മോഷണമാണ്. ഇന്ത്യയിലെ കോപ്പികാറ്റ് കള്‍ച്ചര്‍ ഇല്ലാതാക്കണമെന്നും നിങ്ങള്‍ സര്‍ഗ്ഗാത്മകമായി കടത്തിലാണോ എന്നും സൂനി ചോദിക്കുന്നു. കോപ്പിയടിയുമായി ദീപികക്കോ മറ്റ് അഭിനേതാക്കള്‍ക്കോ ബന്ധമില്ലെന്നും അവര്‍ കുറിച്ചിട്ടുണ

പരസ്യത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ യേ ബാലറ്റില്‍ കണ്ടാണ് സ്റ്റുഡിയോ സെറ്റ് ചെയ്തതെന്ന് തുറന്നു സമ്മതിച്ചിട്ടുണ്ട്. പരസ്യത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ റുപിന്‍ സുചക് ആണ് ഇത് വ്യക്തമാക്കിയത്. യേ ബാലറ്റിലെ സ്റ്റുഡിയോ പോലെ തന്നെയുണ്ടെന്നും അവിടെ തന്നെയാണോ ഷൂട്ട് ചെയ്തത് എന്നുമുള്ള ഒരാളുടെ ചോദ്യത്തിനായിരുന്നു മറുപടി. ഞങ്ങളുടെ സംവിധായകനും ചിത്രത്തിലേതുപോലെയാണ് വേണ്ടിയിരുന്നതെന്നും അതിനാല്‍ അത് പുനഃസൃഷ്ടിച്ചെന്നും റുപിന്‍ വ്യക്തമാക്കി. 2019 ല്‍ നെറ്റ്ഫഌക്‌സിലൂടെ റിലീസ് ചെയ്ത ചിത്രമാണ് യേ ബാലറ്റ്.

actress

Revathy Revathy :