പൃഥ്വിരാജ് അടക്കമുളള താരങ്ങൾ കുട്ടികളുടെ അച്ഛനായി അഭിനയിക്കുമ്പോൾ പ്രശ്നമില്ല, എന്നാൽ സ്ത്രീകൾ അഭിനയിക്കുമ്പോൾ അത് പ്രശ്നമാണ്; തുറന്ന് പറഞ്ഞ് നടി

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി സിനിമ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് സംയുക്ത മേനോന്‍. പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമ ലോകത്തേക്ക് കാലെടുത്തുവെച്ചെതെങ്കിലും ടൊവിനോ തോമസ് നായകനായ തീവണ്ടിയിലൂടെയാണ് സംയുക്ത പ്രേക്ഷക ശ്രദ്ധ നേടിയത്.

സിനിമയിൽ സംഘടനകൾ നല്ലതാണെന്നും ഡബ്ല്യുസിസി പോലെ ചോദ്യം ചെയ്യാൻ ആളുണ്ടാകുന്നത് നല്ല കാര്യമാണെന്നാണ് സംയുക്ത മേനോൻ പറയുന്നത്. അമ്മ, ഡബ്ല്യുസിസി തുടങ്ങിയ സംഘടനകളിൽ ഒന്നും ഒഫീഷ്യലി ഞാൻ ഭാഗമല്ലെന്നും, എന്നാൽ ഒരിടത്ത് പ്രശ്‌നം ഉണ്ടെന്ന് തോന്നുവാണേൽ, നമ്മൾക്ക് ആ പ്രശ്‌നം ഐഡന്റിഫൈ ചെയ്യാൻ പറ്റുക എന്നതാണ് ആദ്യത്തെ പോയിന്റെന്നും നടി പറഞ്ഞു. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

താരസംഘടനയായ അമ്മയിലും വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയിലും താൻ അം​ഗമല്ലെന്നും സിനിമയിൽ സംഘടനകൾ നല്ലതാണെന്നും ഡബ്ല്യുസിസി പോലെ ചോദ്യം ചെയ്യാൻ ആളുണ്ടാകുന്നത് നല്ല കാര്യമാണ്. എന്നെങ്കിലും ഒരു കാലത്ത് സംഘടനയ്ക്ക് ഉപകാരപ്പെടുന്ന രീതിയിൽ എനിക്കൊരു മെംബർ ആകാൻ പറ്റും എന്നുളളപ്പോൾ ഒരു മെംബറായി സംഘടനയുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്നും സംയുക്ത പറഞ്ഞു.

സ്‌കൂളിൽ ക്യാപ്റ്റൻ എപ്പോഴും ആൺകുട്ടി ആയിരിക്കും. പെൺകുട്ടികൾക്ക് വൈസ് ക്യാപ്റ്റനാകാനെ കഴിയു, അത് ആ സ്കൂളിലെ റൂളാണ് അതുപോലെയാണ് പലരുടെയും മനോഭാവം. പൃഥ്വിരാജ് അടക്കമുളള താരങ്ങൾ കുട്ടികളുടെ അച്ഛനായി അഭിനയിക്കുമ്പോൾ പ്രശ്നമില്ലെന്നും, എന്നാൽ സ്ത്രീകൾ അഭിനയിക്കുമ്പോൾ അത് പ്രശ്നമാണന്നും താരം കൂട്ടിച്ചേർത്തു.

ഒരു സംഘടനയിൽ ഭാഗമാകുമ്പോൾ അതിന് നമ്മൾ കൊടുക്കേണ്ട കമ്മിറ്റ്‌മെന്റും ഇൻവോൾവ്‌മെന്റും ഉണ്ട്. അത് കൊടുക്കാൻ പറ്റുന്ന, ഒരു മെംബർ ആയിരിക്കും താനെന്ന് വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് താൻ അംഗമാഗാത്തതെന്നും താരം കൂട്ടിച്ചേർത്തു.

Noora T Noora T :