ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി ഗായിക ചിന്മയി ശ്രീപദ

തെന്നിന്ത്യൻ ഗായികയും ഡബ്ബിങ് കലാകാരിയുമായ ചിന്മയി അമ്മയായി. ഇരട്ട കുട്ടികൾക്കാണ് ജന്മം നൽകിയത്. ഒരു മകളും മകനുമാണ് – ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്. സാമൂഹിക മാധ്യമത്തിലൂടെ അവർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനാണ് ചിന്മയിയുടെ ഭർത്താവ്. അദ്ദേഹവും ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ലോകത്തിന്റെ പുതിയതും എന്നെന്നേക്കുമായ കേന്ദ്രം എന്നാണ് അദ്ദേഹം ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. രണ്ട് കുഞ്ഞുകൈകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

​ഗർഭാവസ്ഥയിലാണെന്ന് പറയാതിരുന്നതിനും ചിത്രങ്ങൾ പങ്കുവെയ്ക്കാത്തതെന്താണെന്നുമുള്ള ചോദ്യങ്ങൾക്കമുള്ള ഉത്തരം എന്ന രീതിയിലാണ് ചിന്മയി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വളരെയടുത്ത കുറച്ചുപേർക്കേ കാര്യങ്ങൾ അറിയുമായിരുന്നുള്ളൂ. കാരണം ഞാൻ സ്വയം സംരക്ഷിക്കുന്നയാളാണ്. കുട്ടികളുടെ ചിത്രങ്ങൾ കുറച്ചധികം നാളത്തേക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യില്ലെന്നും അവർ പറഞ്ഞു.

2014- ലായിരുന്നു ചിന്മയിയും രാഹുൽ രവീന്ദ്രനും വിവാഹിതരായത്. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ​ഗാനങ്ങളാണ് അവർ ആലപിച്ചത്. ഡബ്ബിങ് ആർട്ടിസ്റ്റ്, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിലും പ്രശസ്തയാണ് അവർ.

Noora T Noora T :