ഒരിക്കലും വിവാഹം കഴിക്കില്ല; ആ തീരുമാനത്തിന് പിന്നിലെ കാരണം കേട്ട് ഞെട്ടി ആരാധകർ

പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച സായ് പല്ലവി പിന്നീട് മലയാളികളുടെ പ്രിയ നായികയായി മാറുകയായിരുന്നു വിവാഹത്തെ കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആദ്യമായാണ് വിവാഹത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം സായ് പല്ലവി തുറന്നു പറഞ്ഞിരിക്കുന്നത്. വിവാഹത്തോട് താല്‍പര്യമില്ല എന്നാണ് താരം പറയുന്നത്.

‘വിവാഹിതയായാല്‍ മാതാപിതാക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ പോകേണ്ടി വരും. അതിനാല്‍ വിവാഹം ചെയ്യില്ല. പകരം മാതാപിതാക്കളെ പരിപാലിക്കും എന്നാണ് സായ് പല്ലവി പറഞ്ഞിരിക്കുന്നത്. വിവാഹത്തെ കുറിച്ചുള്ള സായുടെ തീരുമാനം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

Noora T Noora T :