റോഡിലൂടെ മഹീന്ദ്രയുടെ ട്രക്ക് ഓടിക്കുന്ന പ്രവീണ.. ഒരു സകലകലാ വല്ലഭ തന്നെ …

മലയാളികളുടെ പ്രിയപ്പെട്ട നടി പ്രവീണ് പുറത്തുവിട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വന്‍ഹിറ്റ് ആകുന്നത്.തിരക്കുള്ള റോഡിലൂടെ മഹീന്ദ്രയുടെ ട്രക്ക് ഓടിക്കുന്നതിന്റെ വീഡിയോയാണ് നടി പുറത്തുവിട്ടത്.തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രവീണ ട്രക്ക് ഓടിക്കുന്ന വീഡിയോ പങ്കുവെച്ചത്.സ്വന്തം ട്രക്ക് തന്നെയാണ് പ്രവീണ ഓടിക്കുന്നത്.നടിയുടെ ധൈര്യത്തെയും കഴിവിനെയും പുകഴ്ത്തി നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്.

നേരത്തെ പാമ്പ് പിടിക്കുന്നതിന്റെ വീഡിയോ നടി പങ്കുവെച്ചിരുന്നു.ആ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു.തിരുവനന്തപുരത്തുകൂടി ട്രക്ക് ഓടിക്കുന്ന വീഡിയോയാണ് പ്രവീണ പങ്കുവെച്ചിരിക്കുന്നത്.വളരെ അനായാസം മുന്‍ പരിചയം ഉള്ള ആളുകള്‍ ഓടിക്കുന്നത് പോലെ തന്നെയാണ് പ്രവീണ ഡ്രൈവ് ചെയ്യുന്നത്.വീഡിയോയില്‍ താരത്തിന്റെ ഡ്രൈവിംഗ് കണ്ട് വളരെ അതിശയത്തോടെ നോക്കുന്ന ആളുകളെയും കാണാം.

കൂളിങ് ഗ്ലാസ് ഒക്കെ വെച്ചുകൊണ്ടാണ് നടിയുടെ ഡ്രൈവിങ്.സോഷ്യല്‍ മീഡിയകളില്‍ വീഡിയോ വന്‍ ഹിറ്റായിരിക്കുകയാണ്.തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ നടി നഗരത്തിലൂടെയാണ് ട്രക്ക് ഓടിക്കുന്നത്.2013 ല്‍ ഒരു ഓണക്കാലത്താണ് താന്‍ ഈ വണ്ടി വാങ്ങുന്നത്,തന്റെ ഒരു ലക്കി വണ്ടിയാണ് ഇതെന്നും പ്രവീണ വീഡിയോയില്‍ പറയുന്നുണ്ട്.വണ്ടി വാങ്ങിയ കാര്യങ്ങള്‍ ഒക്കെ ഓര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട് എന്നും പ്രവീണ വീഡിയോയിലൂടെ പറയുന്നുണ്ട്.പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ ഈ വണ്ടി ഓടിക്കുന്നത് അത്ര സുഖകരമായ കാര്യം അല്ലെന്നും താരം പറയുന്നു.

about praveena nair

Vyshnavi Raj Raj :