ഇതുവരെ ചെയ്യാത്ത കാര്യം ചെയ്യാൻ ഭാവന! റിപ്പോർട്ടുകൾ സത്യമാകുന്നു; നടി ഞെട്ടിക്കും

മലയാളികൾക്ക് ഭാവനയെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് സിനിമകളിൽ ഒന്നാണ് നമ്മൾ. അതിന് ശേഷം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയുടെ ഭാഗമാവുന്നു എന്നുള്ള വാർത്തകൾ കഴിഞ്ഞ ഇടയ്ക്ക് പുറത്തുവന്നിരുന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഷറഫുദ്ധീൻ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് ആണ്.

2017-ൽ പുറത്തിറങ്ങിയ ‘ആദം ജോൺ’ എന്ന സിനിമയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഭാവന മലയാള സിനിമയിലേക്ക് വീണ്ടുമെത്താൻ തയ്യാറെടുക്കുന്നതതിനിടെ നടിയുടെ പുതിയ കന്നഡ സിനിമയ്ക്ക് തുടക്കമായിരിക്കുകയാണ്. താരം അടുത്തതായി അഭിനയിക്കുന്ന കന്നഡ സിനിമയാണ് പിങ്ക് നോട്ട്. ജി എൻ രുദ്രേഷ് ആണ് ഈ സിനിമ അണിയിച്ചൊരുക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആണ് ഈ സിനിമ ഒരുങ്ങുന്നത്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമയായിരിക്കും ഇത് എന്നാണ് വിവരം. വൈകാരികതയും ഉദ്വേഗവും ഒരുപോലെ കോർത്തിണക്കിയ രീതിയിലാണ് തിരക്കഥ അണിയിച്ചൊരുക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ജാസിഗിഫ്റ്റ് ആയിരിക്കും സിനിമയിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.

സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ജാസി ഗിഫ്റ്റ് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. സിനിമയിൽ താരം ഇരട്ടവേഷത്തിൽ ആയിരിക്കും എത്തുക എന്ന് അറിയാൻ സാധിക്കുന്നത്. താരം ആദ്യമായിട്ടാണ് ഇരട്ടവേഷത്തിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്. ഒരേപോലുള്ള ഇരട്ട സഹോദരിമാരെയാണ് ചിത്രത്തിൽ ഭാവന അവതരിപ്പിക്കുന്നത്.

കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹശേഷം കന്നഡ സിനിമയിൽ ഭാവന സജീവമാണ്. തഗരു, 99, ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ഭാവന തിരിച്ചെത്തുന്നതെന്ന് മുമ്പ് വാർത്തകള്‍ പുറത്തുവന്നിരുന്നു. എന്നാൽ നവാഗത സംവിധായകനോടൊപ്പമാണ് ഭാവനയുടെ മടങ്ങിവരവ്. താൻ മലയാളം സിനിമയിൽ നിന്ന് വിട്ടു നിന്ന സമയത്തും ഭദ്രൻ, ഷാജി കൈലാസ്, ആഷിക് അബു, പൃഥ്വിരാജ്, ജയസൂര്യ, ജിനു എബ്രഹാം തുടങ്ങിയവർ തന്നോട് കഥകൾ പറയുകയും മലയാളത്തിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നുവെന്ന് ഭാവന ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Noora T Noora T :