കേരളത്തില്‍ മൂന്ന് കോടി ജനങ്ങള്‍ അതില്‍ ഒരു ലക്ഷം പേര്‍ പോയാല്‍ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ എന്നെ പിന്തുണക്കുന്നുണ്ടെന്ന് പറഞ്ഞ കണക്ക് കൈയില്‍ നിന്ന് എടുത്ത് ഇട്ടതാണ്, അന്നത് ഞാന്‍ പ്രാക്ടീസ് ചെയ്ത് പറഞ്ഞതാണ്; ഗായത്രി സുരേഷ്

ജമ്‌നപ്യാരി യിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ഗായത്രി സുരേഷ്. 2014 ലെ ഫെമിന മിസ്സ് കേരള പീജിയന്റ് ജേതാവായ ഗായത്രി തൊട്ടടുത്ത വര്‍ഷം സിനിമയിലേക്ക് എത്തപ്പെടുകയായിരുന്നു. ജമ്‌നാപ്യാരിയുടെ വിജയത്തിന് ശേഷം നിരവധി ചിത്രങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സീജവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്.
ഒരേ മുഖം, കരിങ്കുന്നം സിക്സസ്, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്സിക്കന്‍ അപാരത തുടങ്ങിയ നിരവധി സിനിമകളില്‍ ഗായത്രി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം സംസാരിച്ചിരിക്കുകയാണ് താരം. ജീവിതത്തില്‍ എല്ലാം നേരിട്ടെന്നും ഇപ്പോള്‍ എന്ത് സംഭവിച്ചാലും കുഴപ്പമില്ലെന്നും പറയുകയാണ് താരം.

‘പ്രണവ് ഹൃദയത്തില്‍ പറയുന്നൊരു ഡയലോഗുണ്ട്. നമ്മള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നൊരു കാര്യം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചാല്‍ പിന്നെ നമ്മള്‍ പൊളിയാണ്, വെറും പന്നി പൊളിയാണ്. അത്രേം എന്നെ ട്രോളി. അത്രേം അടിച്ചമര്‍ത്തി കഴിഞ്ഞു,’ ഗായത്രി പറയുന്നു.

തന്നെ കേരളത്തില്‍ ഇത്രയും ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞത് മനപൂര്‍വം പ്രാക്ടീസ് ചെയ്ത് പറഞ്ഞതാണെന്നും ഗായത്രി പറഞ്ഞു. ‘അന്നത് ഞാന്‍ പ്രാക്ടീസ് ചെയ്ത് പറഞ്ഞതാണ്. ഞാന്‍ ഇന്റര്‍വ്യൂവിന് മുമ്പ് അങ്ങനെ പറയാമെന്ന് തീരുമാനിച്ചിരുന്നു. കേരളത്തില്‍ മൂന്ന് കോടി ജനങ്ങള്‍ അതില്‍ ഒരു ലക്ഷം പേര്‍ പോയാല്‍ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ എന്നെ പിന്തുണക്കുന്നുണ്ടെന്ന് പറഞ്ഞ കണക്ക് കൈയില്‍ നിന്ന് എടുത്ത് ഇട്ടതാണ്,’ താരം കൂട്ടിച്ചേര്‍ത്തു.

Noora T Noora T :