മീടൂ ആരോപണം; വിനായകൻ തെറ്റ് സമ്മതിച്ചതായി കുറ്റപത്രം; താരം ഊരാ കുടുക്കിലേക്ക്…

ഒടുവിൽ കുറ്റ സമ്മതം. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം ഫോണില്‍ വിനായകൻ സംസാരിച്ചെന്നായിരുന്നു പരാതി. പരാതിയിൽ വിനായകനെതിരായ അന്വേഷണം പൂര്‍ത്തിയാക്കി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മീ ടൂ ആരോപണം തള്ളിക്കളയാതെ നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. കേസിന്റെ വിചാരണ വൈകാതെ ആരംഭിക്കും.

കഴിഞ്ഞ ഏപ്രിൽ മാസമാണ് സംഭവം നടന്നത്. വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ ഫോണില്‍ സ്ത്രീ വിനായകനെ വിളിച്ചരുന്നു. എന്നാൽ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി. ഐപിസി 506, 294 ബി, കെപിഎ 120, 120-എ എന്നീ വകുപ്പുകളാണ് പോലീസ് ചുമത്തിയത്.

ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ഇത്. ജൂണ്‍ 20ന് കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ജാമ്യത്തില്‍വിട്ടു. നാല് മാസത്തോളം ഉള്ള നീണ്ട അന്വേഷണമായിരുന്നു പോലീസ് നടത്തിയത്.

ഫോണിലൂടെയുള്ള സംഭാഷണമായതിനാല്‍ സൈബര്‍ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനുശേഷമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. വിനായകൻ തന്നോട് സംസാരിച്ച റെക്കോർഡുകൾ യുവതി പൊലീസിന് കൈ മാറുകയും ചെയ്തു. നടനെതിരെയുള്ള ശക്തമായ തെളിവുകളാണ് ഇത്. എന്നാൽ , വിചാരണയ്ക്ക് മുൻപ് തന്നെ അഭിഭാഷകന്‍ മുഖേന കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടന്‍ ശ്രമിക്കുന്നതായും സൂചനകളുണ്ട്.

ACTOR VINAYAKAN

Noora T Noora T :