ദര്‍ശന്‍റെ മകനെ കാണുന്പോള്‍ സങ്ക‍ടം തോന്നുന്നു, എല്ലാം വിധി; രേണുക സ്വാമി കൊ ലപാതക കേസില്‍ പ്രതികരണവുമായി നടന്‍ ശിവ രാജ്കുമാര്‍

നിരവധി ആരാധകരുള്ള കന്നഡ താരമാണ് ദര്‍ശന്‍ തൂഗുദീപ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കൊലക്കേസുമായി ബന്ധപ്പെട്ട് കന്നഡ നടന്‍ ദര്‍ശന്‍ അറസ്റ്റിലായത്. രേണുക സ്വാമി (33)എന്ന യുവാവിനെ കൊന്ന കേസിലാണ് ദര്‍ശന്‍ ഉള്‍പ്പടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇപ്പോഴിതാ ഈ സംഭവവുമായി ബന്ധപ്പെട്ട് തന്‍റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ശിവരാജ്കുമാര്‍. എല്ലാം വിധിയാണെന്നും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് വേദനിപ്പിക്കുമെന്നുമാണ് താരം പറഞ്ഞത്. ദര്‍ശന്റെ മകനെ കാണുമ്പോള്‍ വിഷമമുണ്ടെന്നും ശിവ രാജ്കുമാര്‍ പറഞ്ഞു.

വിധി എന്നൊരു കാര്യമുണ്ട്. നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. എന്തെങ്കിലും പറയുന്നതിന് മുമ്പ് അവര്‍ ശരിയാണോ എന്ന് ആദ്യം ചിന്തിക്കണം. ഇത്തരമൊരു കാര്യം സംഭവിക്കുമ്പോള്‍ അത് വളരെയേറെ വേദനിപ്പിക്കുന്നു. രേണുകാസ്വാമിയുടേയും ദര്‍ശന്റേയും കുടുംബം ഇതിലൂടെ വേദനിക്കുകയാണ്.

ദര്‍ശന്റെ മകനെ കാണുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. നമ്മള്‍ എല്ലാത്തിനേയും നേരിടണം. ഇതിന്റെ ഫലത്തിനായി കാത്തിരിക്കാം. സംഭവിക്കേണ്ടത് സംഭവിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം വിധിയാണ് എന്നും താരം പറഞ്ഞു.

ദര്‍ശന്റെ സുഹൃത്തായ പവിത്ര ഗൗഡയാണ് ഒന്നാംപ്രതി. രണ്ടാംപ്രതിയാണ് ദര്‍ശന്‍. ഇരുവരുടെയും മാനേജര്‍ പവന്‍ മൂന്നാം പ്രതിയുമാണ്. പവിത്ര ഗൗഡയുടെ നിര്‍ദേശപ്രകാരമാണ് ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ(33) കൊ ലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രേണുകാ സ്വാമിയെ കൊലപ്പെടുത്തിയ ശേഷം ഉത്തരവാദിത്വം ഏറ്റെടുത്തു മൃതദേഹം നശിപ്പിക്കാനായി 30 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് നടന്‍ നല്‍കിയതെന്നും പൊലീസ് കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മൂന്നുപേര്‍ കാമാക്ഷിപാളയം സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. സാമ്പത്തിക തര്‍ക്കത്തിനെ തുടര്‍ന്നു കൊ ന്നുവെന്നായിരുന്നു ഇവരുടെ മൊഴി. പക്ഷേ മൊഴികളില്‍ വൈരുധ്യം വിനയായി. പൊലീസ് മുറയില്‍ ചോദ്യം ചെയ്തതോടെ ദര്‍ശന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണന്ന് ഏറ്റുപറഞ്ഞു.

ദര്‍ശനും കൂട്ടാളികളുംചേര്‍ന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച് ക്രൂ രമര്‍ദനത്തിനിരയാക്കി കൊ ലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. കേസില്‍ ഒരു സ്ത്രീയുള്‍പ്പെടെ നാലുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവര്‍ ഒളിവിലാണ്. നടിയും ഫാഷന്‍ ഡിസൈനറുമായ പവിത്ര ഗൗഡ ദര്‍ശനുമായി പത്തുവര്‍ഷമായി ബന്ധം പുലര്‍ത്തിവരുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ക്ക് ഭര്‍ത്താവും മകളുമുണ്ട്.

ഇക്കഴിഞ്ഞ ജനുവരിയില്‍ പവിത്ര ഗൗഡ ഇന്റസ്റ്റാഗ്രാം അക്കൗണ്ടിലിട്ട ഈ റീല്‍സാണ് രേണുകാ സ്വാമിയെന്ന യുവാവിന്റെ ജീവവനെടുക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തിച്ചത്. ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ദര്‍ശന്‍-പവിത്ര ഗൗഡ ബന്ധം സ്ഥിരീകരിക്കുന്നതായിരുന്നു റീല്‍. സൗഹൃദത്തിനു പത്തുവര്‍ഷമായെന്നും ഇനിയും ഏറെ മുന്നോട്ടുപോകാനുമുണ്ടെന്ന കുറിപ്പോടെയായിരുന്നു റീല്‍സ്.

ഇതിന് താഴെ രേണുകാസ്വാമി അ ശ്ലീല കമന്റിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇക്കാര്യം മാനേജര്‍ പവന്‍ വഴി ദര്‍ശനെ അറിയിച്ചു. പിന്നാലെ രേണുകാസ്വാമിയെ ഒരുപാഠം പഠിപ്പിക്കാനാണ് ശനിയാഴ്ച വൈകീട്ട് തട്ടിക്കൊണ്ടുപോയത്. ബെംഗളുരു രാജാരാജേശ്വരി നഗറിലെ വിജനമായ സ്ഥലത്തെ ഷെഡിലെത്തിച്ച് ഒരു പകല്‍ മുഴുവന്‍ അതിക്രൂ രമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതു മുതലുള്ള കാര്യങ്ങളില്‍ പവിത്രയ്ക്കു ബന്ധമുണ്ടെന്നാണു പൊലീസ് കണ്ടെത്തല്‍. മര്‍ദ്ദനം നടക്കുന്നതിനിടെ ദര്‍ശനും പവിത്രയും ഷെഡിലെത്തുകയും. പവിത്ര രേണുകസ്വാമിയെ ചെരൂപ്പൂരി അടിച്ചെന്നും കൂടെ അ റസ്റ്റിലായവര്‍ പറയുന്നു. തട്ടികൊണ്ടുപോകലിന് ഉപയോഗിച്ച ആഡംബര എസ്‌യുവി അടക്കമുള്ള വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. കേസ് അന്വേഷണത്തില്‍ ഇടപെടില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണു മൃതദേഹം ഉപേക്ഷിച്ചത്. ദര്‍ശനും പവിത്രയും അടക്കമുള്ള പ്രതികളെ കൊ ലപാതകം നടന്ന സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതികളെ ചോദ്യംചെയ്ത അന്നപൂര്‍ണേശ്വരീ പോലീസ് സ്‌റ്റേഷനുമുമ്പില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടി.

ഇവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ചലഞ്ചിങ് സ്റ്റാര്‍ എന്നാണ് ദര്‍ശന്‍ അറിയപ്പെടുന്നത്. നടനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് പൊട്ടിക്കരച്ചിലായിരുന്നു നടന്റെ മറുപടി.

2015 മുതല്‍ക്കെ പവിത്രയും ദര്‍ശനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നാളിതുവരേയും ഈ വിഷയത്തില്‍ ദര്‍ശന്‍ പ്രതികരിച്ചിട്ടില്ല. ജനുവരില്‍ പവിത്ര പങ്കുവച്ച ചിത്രങ്ങളും കുറിപ്പും ചര്‍ച്ചയായി മാറിയതോടെ ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി രംഗത്തെത്തിയിരുന്നു. പവിത്രയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നായിരുന്നു വിജയലക്ഷ്മി പറഞ്ഞത്.

Vijayasree Vijayasree :