56 കാരനായ നടൻ മകളുടെ പ്രായമുള്ള നടിയുമായി അതിരുകടന്ന റൊമാൻസ്, നായികയുടെ മുഖം കാണിക്കാൻ പോലും അണിയറ പ്രവർത്തകർ ശ്ര​ദ്ധിക്കുന്നില്ല; നടൻ രവി തേജയ്ക്ക് വിമർശനം

തന്റെ പകുതി മാത്രം പ്രായമുള്ള നായികയ്‌ക്കൊപ്പം അതിരുകടന്ന് റൊമാൻസ് ചെയ്ത തെലുങ്ക് താരം രവി തേജയ്ക്ക് നേരം വിമർശനം. രവി തേജയും നടി ഭാഗ്യശ്രീ ബോഴ്‌സും ഒന്നിച്ചഭിനയിച്ച ​ഗാനരം​ഗത്തിനാണ് വിമർശനങ്ങൾ വരുന്നത്. മിസ്റ്റർ ബച്ചൻ’ എന്ന ചിത്രത്തിലെ ​ഗാനമാണിത്. ​ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മിക്കി ജെ മേയർ ഈണമിട്ട സിതാർ എന്ന ഗാനം കഴിഞ്ഞ ദിവസമായിരുന്നു പുറത്തെത്തിയത്.

ഗ്ലാമറസ് അതിരുകടന്നു പോയി എന്നാണ് പലരും പറയുന്നത്. ഗ്ലാമറിന്റെ അതിപ്രസരവും നായകന്റെയും നായികയുടെയും പ്രായ വ്യത്യാസവും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കും ഇടയാക്കിയിട്ടുണ്ട്. 56 വയസുള്ള രവി തേജ 25 വയസുള്ള നായികയ്‌ക്കൊപ്പം അതിരുകടന്ന രീതിയിൽ ഗാനരംഗത്തിലെത്തിയത് ആണ് ആഐരാധകരെ ചൊടിപ്പിച്ചത്.

ഗാനം കൊള്ളാമെങ്കിലും രംഗങ്ങൾ കണ്ടിരിക്കാനാവില്ല. ഇങ്ങനൊരു ഗാനത്തിന്റെ ലോജിക്ക് എന്താണ്. മകളുടെ പ്രായമുള്ള നായികയുമായി ഇത്തരത്തിൽ റൊമാൻസ് ചെയ്യാൻ എങ്ങനെ തോന്നുന്നു, നിങ്ങൾക്ക് നാണമില്ലേ…, റിട്ടയേർഡ് ആകാറായല്ലോ.. നിർത്തിക്കൂടെ എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്.

നടിയുടെ മുഖം കാണിക്കാൻ പോലും സിനിമാ പ്രവർത്തകർ ശ്രദ്ധിക്കുന്നില്ല എന്നാണ് പ്രധാന വിമർശനം. അവർക്ക് വേണ്ടത് ഗ്ലാമർ പ്രദർശനത്തിനുള്ള ഒരു വസ്തു മാത്രമാണ് എന്നാണ് ഒരാളുടെ പ്രതികരണം. നല്ലൊരു കണ്ടന്റ് കിട്ടിയില്ലെങ്കിൽ ഇത്തരം മോശം പ്രവണതകളിലേയ്ക്ക് ഇവർ പോകും.

ഇത്തരത്തിലുള്ളവയെ തള്ളിക്കളയണമെന്നും നടിയും സംവിധായകനും ഒരുപോലെ വിമർശനം അർഹിക്കുന്നുവെന്നും കമന്റുകളുണ്ട്. അതേസമയം, അക്ഷയ് കുമാറിന്റെ ‘റെയ്ഡ്’ എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് മിസ്റ്റർ ബച്ചൻ. ഓഗസ്റ്റ് 15ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ മറ്റ് വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Vijayasree Vijayasree :