മോഹന്‍ലാല്‍ ചിത്രമായ ‘വിയറ്റ്നാം കോളനി’ ഒരു ടെക്നിക്കല്‍ മാസ്റ്റര്‍പീസ്; പൃഥ്വിരാജ് പറയുന്നു!

മലയാള സിനിമയിൽ വളരെ ഏറെ വലിയ വിജയം കൈവരിച്ച ചിത്രമാണ് വിയറ്റ്നാം കോളനി മലയാള സിനിമയുടെ നടന്ന വിസ്മയം മോഹൻലാൽ അഭിനയിച്ച ചിത്രം സിദ്ദിഖ് ലാൽ സംവിധാനം ചെയിത ചിത്രമായിരുന്നു ഇത്.മലയാളത്തിൽ ഇന്നും അതുപോലൊരു ചിത്രം വേറെ ഉണ്ടായിട്ടുമില്ല.

ഇപ്പോഴിതാ നടനും സംവിധായകനുമായ പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് പറയുകയാണ്.മലയാള സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന്റെ സംവിധായകന്‍ കൂടിയായ നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആണ് ‘വിയറ്റ്നാം കോളനി’യെ ഒരു സാങ്കേതിക മാസ്റ്റര്‍പീസായി വിലയിരുത്തുന്നത്.

92ല്‍ പുറത്തിറങ്ങിയ വിയറ്റ്നാം കോളനിയുടെ സാങ്കേതികമികവിനെക്കുറിച്ച്‌ ട്വിറ്ററില്‍ കൂടിയാണ് പ്രഥ്വിരാജ് പ്രശംസിച്ചത്.ചിത്രം ഒരു ടെക്നിക്കല്‍ മാസ്റ്റര്‍പീസ് ആണെന്നും മലയാളത്തിലെ മുഖ്യധാരയില്‍ ഏറ്റവും മികച്ച രീതിയില്‍ എടുക്കപ്പെട്ട സിനിമകളില്‍ ഒന്നാണെന്നും പൃഥ്വി ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ നല്ല ചിത്രങ്ങൾ സമാനിച്ച സിദ്ദീഖ്-ലാല്‍ സംവിധാനത്തില്‍ മോഹന്‍ലാലിനെ നായകനാക്കിയ ആദ്യ ചിത്രമായിരുന്നു വിയറ്റ്നാം കോളനി. 1992ല്‍ പുറത്തിറങ്ങിയ സിനിമ ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവുമായിരുന്നു. അന്നത്തെ ബോക്സോഫീസില്‍ 200 ലധികം ദിവസം പൂര്‍ത്തിയാക്കിയ സിനിമയെന്ന റെക്കോര്‍ഡും വിയറ്റ്നാം കോളനിക്കുണ്ട്.

actor prithiraj talk about mohanlal movie Vietnam colony


Sruthi S :