നടന്‍ പ്രേംജി അമരന്‍ വിവാഹിതനായി

തമിഴ്‌നടനും ഗായകനുമായ പ്രേംജി അമരന്‍ വിവാഹിതനായി. ഇന്ദുവാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തു.

പ്രേംജിയുടെ സഹോദരനും സംവിധായകനുമായ വെങ്കട് പ്രഭുവാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. അവസാനം അത് സംഭവിച്ചു എന്ന അടിക്കുറിപ്പിലാണ് വെങ്കട് വിവാഹചിത്രം പോസ്റ്റ് ചെയ്തത്.

താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളുമായി എത്തി.

44 വയസുകാരനായ പ്രേംജി പുതുവര്‍ഷത്തിലാണ് വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഈ വര്‍ഷം വിവാഹിതനാവുമെന്നാണ് താരം പറഞ്ഞത്. തുടര്‍ന്ന് താരത്തിന്റെ പ്രണയിനിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും പരന്നിരുന്നു.

തമിഴിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലും വേഷമിട്ടിട്ടുള്ള നടനാണ് പ്രേംജി. വിജയ് നായകനായി എത്തുന്ന ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈമാണ് പ്രേംജിയുടെ പുതിയ ചിത്രം.

Vijayasree Vijayasree :