തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് നടന്‍ പ്രഭാസ്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ‘കല്‍ക്കി 2898 എഡി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭാസ് ഇപ്പോള്‍. ഇതിനിടെ എത്തിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്.
‘പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ ഒരുങ്ങുന്നു. കാത്തിരിക്കൂ’ എന്നാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പ്രഭാസ് കുറിച്ചിരിക്കുന്നത്. പ്രഭാസിന്റെ വിവാഹകാര്യമാണ് ഇതോടെ ചര്‍ച്ചകളില്‍ നിറയുന്നത്. താരം വിവാഹിതനാകാന്‍ പോവുകയാണ് ഉടന്‍ തന്നെ അക്കാര്യം വെളിപ്പെടുത്തും എന്നാണ് സൂചന.
നടന്റെ ഫാന്‍ പേജുകളിലും ഇത് വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ ഇത് ഒരു ‘പ്രാങ്ക്’ ആയിരിക്കാമെന്നും പുതിയ സിനിമയുടെ പ്രമോഷനാണെന്നും അഭിപ്രായമുയരുന്നുണ്ട്. എന്തായാലും അടുത്ത അപ്‌ഡേറ്റിനുള്ള കാത്തിരിപ്പിലാണ് പ്രഭാസിന്റെ ആരാധകര്‍.
നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കല്‍കി 2898 എഡി’ ജൂണ്‍ 27നാണ് ചിത്രം തിയേറ്ററുകളില്‍ എത്തും. പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷ പഠാനി, രാജേന്ദ്ര പ്രസാദ്, പശുപതി, അന്ന ബെന്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് കല്‍ക്കി നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് കല്‍ക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.