എല്ലാവർക്കും സത്യസന്ധമായ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്; പക്ഷെ സിനിമയെ മനഃപൂർവം കൊല്ലുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പറയുന്നുവരുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്ന് നിവിൻ പോളി!

വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബ് എന്ന് ചിത്രത്തിലൂടെ മലയാളസിനിമായിലേക്ക് കടന്ന് വന്ന താരമാണ് നിവിൻ പോളി 2012ൽ വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിൻ മറയത്തിലെ കേന്ദ്രകഥാപാത്രമായ “വിനോദ്'” പ്രേക്ഷക പ്രശംസ നേടിയെടുത്തു. 2015 ൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിലൂടെ കേരളത്തിന് പുറത്തേക്കും നിവിൻ എന്ന നടന്റെ താര മൂല്യം വർധിച്ചു.

സിനിമകൾ ഡീഗ്രേഡ് ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് നടൻ നിവിൻ പോളി. സിനിമ പുറത്തിറങ്ങിയാൽ അത് ലക്ഷകണക്കിന് പ്രേക്ഷകരാണ് കാണുന്നത്. സത്യസന്ധമായ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. എന്നാൽ അത് മനഃപൂർവം നശിപ്പിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘സാറ്റർഡേ നൈറ്റി’ന്റെ വിശേഷംപ്രമുഖ മാധ്യമത്തോട് പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

‘സിനിമ പുറത്തിറങ്ങിയാൽ ലക്ഷകണക്കിന് ആളുകളാണ് കാണുന്നത്. അവരോട് സംസാരിക്കരുത് എന്നൊന്നും പറയാൻ സാധിക്കില്ല. പക്ഷെ സിനിമയെ മനഃപൂർവം കൊല്ലുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പറയുന്നുവരുണ്ടെങ്കിൽ അത് ഒഴിവാക്കാം. എല്ലാവർക്കും സത്യസന്ധമായ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതല്ലാതെ ശ്രമങ്ങൾ ഒഴിവാക്കുക. ഒരുപാട് പേരുടെ സ്വപ്നവും പ്രയത്നവുമാണല്ലോ ഒരു സിനിമ എന്നത്. അത് മനഃപൂർവം നശിപ്പിക്കുന്ന പ്രവണത ഒഴിവാക്കിയാൽ നല്ലതാണ്’, നിവിൻ പോളി അഭിപ്രായപ്പെട്ടു.

നിവിൻ പോളിയ്ക്ക് പുറമെ പുറമെ അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവർ സാറ്റാർഡേ നൈറ്റിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയുന്നു. നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, അന്തരിച്ച നടൻ പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. നവീൻ ഭാസ്‌കറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് സിനിമയുടെ നിർമ്മാണം. ഒക്ടോബർ ഏഴിന് ചിത്രം തിയേറ്ററുകളിൽ എത്തും.

AJILI ANNAJOHN :