കോവിഡ് 19; നടൻ നിതിന്റെ വിവാഹം മാറ്റിവെച്ചു

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വിവാഹം മാറ്റിവെച്ച് തെലുങ്ക് നടൻ നിതിൻ. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഏപ്രിൽ 16ന് ആയിരുന്നു
നിതിന്റെയും ശാലിനിയുടെയും വിവാഹം തീരുമാനിച്ചത്. ദുബായിൽ വെച്ചായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ വിവാഹം മാറ്റിവെയ്ക്കുകയാണ്

ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ നിതിൻ ആരാധകരുമായി പങ്കുവെച്ചിരുന്നു . ജയം എന്ന ആദ്യ സിനിമയിലൂടെ തന്നെ വൻ വിജയം സ്വന്തമാക്കിയ നടൻ കൂടിയാണ് നിതിൻ. നിഥിന്റെ ചിത്രങ്ങളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. …

actor nithin

Noora T Noora T :