ഇപ്പോഴത്തെ ഈ അവസ്ഥയിലും അവൻ പിടിച്ച് നിൽക്കുന്നു, എന്നേക്കാൾ ഡീസന്റ് സ്വഭാവമാണ് ദിലീപിനെന്ന് നാദിർഷ; വാക്കുകൾ ശ്രദ്ധ നേടുന്നു

സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. ദിലീപ് എന്ന താരത്തിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും, ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും ദിലീപിനൊപ്പം നാദിര്‍ഷ ഉണ്ടായിരുന്നു. കൂട്ടുകാരന് അപ്പുറം നാദിര്‍ഷയ്ക്ക് ഒരു സഹോദരന്‍ കൂടിയാണ് ദിലീപ്. തന്റെ അമ്മ പ്രസവിക്കാത്ത സഹോദരനാണ് നാദിര്‍ഷയെന്നാണ് ദിലീപ് പറഞ്ഞത്. നാദിർഷയുടെ മക്കളും ദിലീപിന്റെ മകൾ മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്

ഇപ്പോഴിത ഒരു അഭിമുഖത്തിൽ ദിലീപിനെ കുറിച്ച് നാദിർഷ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തന്നെക്കാൾ ഡീസന്റ് സ്വഭാവം ദിലീപിനാണെന്നാണ് നാദിർഷ പറയുന്നത്.

നിന്റെ ഈ സ്വഭാവം മാറ്റണം അത് ശരിയല്ല എന്നൊന്നും എനിക്ക് ഇന്നേവരെ ദിലീപിനോട് പറയേണ്ടി വന്നിട്ടില്ല. അത്തരത്തിൽ നിന്റെ ​ഈ രീതി മാറ്റണമെന്ന് എന്നോട് അവനാണ് എപ്പോഴും പറയാറുള്ളത്. ഞാൻ ദിലീപിനെപ്പോലെ ക്വയറ്റ് അല്ല. എനിക്ക് ഇത്തിരി എടുത്ത് ചാട്ടം കൂടുതലാണ്. അവൻ പക്ഷെ അങ്ങനെയല്ല. ആരെങ്കിലും ചീത്ത പറഞ്ഞാലും ക്ഷമയുടെ നെല്ലിപ്പലക വരെ അവൻ പോകും. അതുകൊണ്ടായിരിക്കും ഇപ്പോഴത്തെ ഈ അവസ്ഥയിലും അവൻ പിടിച്ച് നിൽക്കുന്നത്. അവന്റെ സ്ഥാനത്ത് ഞാൻ എങ്ങാനുമായിരുന്നെങ്കിൽ പ്രഷർ അടിച്ചിട്ട് തട്ടിപ്പോയേനെ. ചിലപ്പോൾ എന്റെ എന്തെങ്കിലും പ്രവൃത്തി ശ്രദ്ധയിൽപ്പെട്ട് കഴിയുമ്പോൾ എന്നോട് പറയും ഇനി ഇങ്ങനെ പെരുമാറരുത്. അല്ലെങ്കിൽ അയാളോട് നീ അങ്ങനെ ചെയ്തത് ശരിയായില്ല എന്നൊക്കെ… അങ്ങനെയുള്ള ഉപദേശങ്ങൾ അവൻ തരാറുണ്ട്.

എന്നേക്കാൾ ഡീസന്റ് സ്വഭാവമാണ് ദിലീപിന്. ഇതുവരെ അവനെ പറഞ്ഞ് തിരുത്തേണ്ട സ്ഥിതി എനിക്ക് വന്നിട്ടില്ല. എനിക്ക് അറിയാവുന്നതിൽ അത്യാവശ്യം നല്ല സ്വഭാവമുള്ള ഒരുത്തനാണ് അവൻ. ഇതുകേട്ട് ചിലരൊക്കെ പറയും ഞാൻ ദിലീപിനെ വെള്ളപൂശാൻ വേണ്ടിയാണ് ഇതൊക്കെ പറയുന്നതെന്ന്.’ ‘അങ്ങനെ ആരേലും പറഞ്ഞ് നടന്നാലും കുഴപ്പിമില്ല. അവർ പറഞ്ഞോട്ടെ’ നാദിർഷ പറഞ്ഞു.

Noora T Noora T :