20 കൊല്ലമായി വാടകവീട്ടിൽ കഴിയുകയാണ് നടൻ മുകുന്ദൻ ;അതിനു കാരണവുമുണ്ട്

കുടുംബപ്രേക്ഷകര്‍ക്ക് പരിചിതമായ മുകുന്ദന്‍. അഭിനയ ജീവിതത്തിലെ വഴിത്തിരിവായതും ഈ സീരിയലായിരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജ്വാലയായി എന്ന സീരിയലിലെ നിറസാന്നിധ്യമായിരുന്നു മുകുന്ദന്‍. പിന്നീട് സിനിമയിലേക്കും മുകുന്ദന്‍ കടന്നുവന്നു. നിരവധി സിനിമകളും സീരിയലുകളും ചെയ്ത മുകുന്ദന്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്.

സ്‌കൂള്‍ കാലം മുതലേ സ്റ്റേജില്‍ സജീവമായിരുന്നു. പിന്നീട് അതുതന്നെ ജീവിതമാക്കി മാറ്റി. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ബിരുദമെടുത്തു. ജി ശങ്കരപ്പിള്ള സാര്‍ വഴിയാണ് മിനിസ്‌ക്രീനിലേക്കുള്ള വഴി തുറക്കുന്നത്. സീരിയലിന്റെ തലസ്ഥാനം തിരുവനന്തപുരമായതുകൊണ്ട് ഇവിടേക്ക് ചേക്കേറുകയായിരുന്നു. പക്ഷേ സ്വന്തമായി വീടുവയ്ക്കാന്‍ പോയില്ല. പണ്ടേ കേട്ടിട്ടുണ്ട്, തിരുവനന്തപുരത്ത് വന്നു വീട് വച്ചവരാരും തിരികെ പോയിട്ടില്ല എന്ന്. അതുകൊണ്ട് കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ വാടകയ്ക്കാണ് താമസിക്കുന്നത്. വട്ടിയൂര്‍ക്കാവിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഈ വീട്ടില്‍ ഇത് പതിനൊന്നാം വര്‍ഷമാണ്. നഗരത്തിനുള്ളില്‍ തന്നെ ഗ്രാമാന്തരീക്ഷമുള്ള പ്രദേശമാണ്.

2003ല്‍ അച്ഛന്‍ വഴി ഓഹരി കിട്ടിയ കുളപ്പുര മാളിക എന്ന തറവാട് പൊളിച്ചാണ് ഞാന്‍ പരമ്ബരാഗത ശൈലിയിലുള്ള വീട് വച്ചത്. മൂന്ന് കിടപ്പുമുറികളും അടുക്കളയും ഹാളുമുള്ള ഇരുനില വീട്. കുളപ്പുരയിലേക്കാണ് വീടിന്റെ മിക്ക ഇടങ്ങളുടെയും ദര്‍ശനം. പരിപാലനം പ്രശ്‌നമായപ്പോള്‍ ഇടയ്ക്ക് വീട് വാടകയ്ക്ക് നല്‍കി.

മകള്‍ ആത്മന ഡിഗ്രിക്കും മകന്‍ ധനുര്‍ സ്‌കൂളിലും പഠിക്കുന്നു. വിദ്യാലക്ഷ്മി ആണ് ഭാര്യ .. കലാജീവിതത്തിന്റെ അവസാനകാലങ്ങള്‍ സ്വസ്ഥമായി ചെലവഴിക്കണം എന്നാണ് ആഗ്രഹമെന്നും മുകുന്ദന്‍ പറയുന്നു.ഞങ്ങളെ കാത്ത് കോഴിക്കോട്ട് വീട് കാത്തിരിപ്പുണ്ട് എന്നതൊരു പ്രതീക്ഷയാണ്.

actor mukundan reveals why he is still living in house on rent

Abhishek G S :