പ്രശസ്ത ടെലിവിഷൻ താരം ലളിത് മഞ്ചാണ്ഡയെ(48) മരിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ചാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
2012 മുതൽ അംഗമായ ലളിത് മഞ്ചാണ്ഡയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നാണ് അദ്ദേഹത്തിൻ്റെ മരണവാർത്ത സ്ഥിരീകരിച്ചുകൊണ്ട് സിനി ആൻഡ് ടിവി ആർട്ടിസ്റ്റ്സ് അസോസിയേഷൻ (സിൻ്റാ) കുറിച്ചിരിക്കുന്നത്.
ദീർഘകാലമായി സംപ്രേഷണം ചെയ്യുന്ന കോമഡി പരമ്പരയായ താരക് മേത്ത കാ ഊൾട്ടാ ചഷ്മയിലെ വേഷം ഉൾപ്പെടെ നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
എന്നാൽ മകണകാരണം പുറത്തെത്തിയിട്ടില്ല. നടൻ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്നും തുടർന്ന് ഏകദേശം ആറ് മാസം മുൻപ് കുടുംബത്തോടൊപ്പം അദ്ദേഹം മുംബൈയിൽ നിന്ന് മീററ്റിലേയ്ക്ക് താമസം മാറ്റിയിരുന്നു.
ഡിഡി നാഷണലിലെ സേവാഞ്ചൽ കി പ്രേംകഥയിൽ അച്ഛൻ്റെ വേഷം അവതരിപ്പിച്ചതിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ക്രൈം പട്രോൾ, യേ റിഷ്താ ക്യാ കെഹ്‌ലാതാ ഹേ, ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് തുടങ്ങിയ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.