ഓടി വന്ന് കെട്ടിപ്പിടിച്ച് ‘മമ്മൂക്ക പറഞ്ഞത് ഇങ്ങനെ ; മണി രത്‌നത്തെ അനുകരിച്ച വൈറല്‍ വീഡിയോയെക്കുറിച്ച് ജയറാം!

പൊന്നിയിൻ സെൽവന്‍ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ നടൻ പ്രഭുവിനെയും മണി രത്‌നത്തെയും അനുകരിച്ച് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്ന ജയറാമിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു . ഇപ്പോഴിതാ ഇതേ കുറിച്ച മനസ്സ് തുറക്കുകയാണ് ജയറാം . പരിപാടി തുടങ്ങാന്‍ വൈകിയപ്പോള്‍ മണിരത്‌നത്തിന്റെ ആവശ്യപ്രകാരമാണ് സ്റ്റേജില്‍ കയറിയതെന്നും അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ് അനുകരിച്ചതെന്നും ജയറാം പറഞ്ഞു. വീഡിയോ വൈറലായതിന് ശേഷം എവിടെ ചെന്നാലും മണി രത്‌നത്തെ അനുകരിക്കണമെന്നാണ് ആളുകള്‍ ആവശ്യപ്പെടുന്നതെന്നും വീഡിയോ കണ്ട് മമ്മൂട്ടി പ്രശംസിച്ചുരുന്നുവെന്നും ജയറാം പറഞ്ഞു .പ്രമുഖ മാധ്യമത്തിനോടായിരുന്നു ജയറാമിന്റെ പ്രതികരണം

‘ട്രെയ്‌ലര്‍ ലോഞ്ച് സമയത്ത് എന്തെങ്കിലും രണ്ട് വാക്ക് പറയണമെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. പരിപാടി തുടങ്ങാന്‍ അല്‍പ്പം വൈകി. ജയറാം സ്റ്റേജില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുമോയെന്ന് മണിരത്‌നം ചോദിച്ചു. കഥ പറഞ്ഞാല്‍ എനിക്ക് സാറിനെ തന്നെ അനുകരിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. സ്റ്റേജില്‍ വച്ച് നടന്‍ പ്രഭുവിന്റെ സമ്മതം വാങ്ങിയാണ് അത് ചെയ്തത്. വീഡിയോ ഹിറ്റായതോടെ ഇപ്പോള്‍ എവിടെ ചെന്നാലും മണിരത്‌നത്തെ അനുകരിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

ചെന്നൈയിലെ പരിപാടി കഴിഞ്ഞ് ഹൈദരാബാദിലെത്തി ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോള്‍ ദാ വരുന്നു മമ്മൂക്ക. ഓടി വന്ന് കെട്ടിപ്പിടിച്ച് ‘തകര്‍ത്തടാ തകര്‍ത്തു ഇന്നലെ നീ തകര്‍ത്തു മറിച്ചു’ എന്ന് പറഞ്ഞു. അല്‍പ്പം കഴിഞ്ഞ് മമ്മൂക്കയുടെ റൂമില്‍ എത്തിയപ്പോള്‍ പ്രോജക്ടറില്‍ ഇത് തന്നെയാണ് അദ്ദേഹം പിന്നെയും കണ്ട് ചിരിച്ചുകൊണ്ടിരിക്കുന്നത്. മണിരത്‌നം എന്ത് കറക്ടാ എന്ന് പറഞ്ഞ് പിന്നെയും ചിരിക്കുകയാണ് മമ്മൂക്ക’ ജയറാം വ്യക്തമാക്കി.

മണി രത്‌നത്തെയും നടന്‍ പ്രഭുവിനെയും അനുകരിക്കുന്ന ജയറാമിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മണി രത്‌നം, പ്രഭു, കമല്‍ ഹാസന്‍, രജനികാന്ത്, എആര്‍ റഹ്മാന്‍, വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, തൃഷ തുടങ്ങിയ വന്‍ താരനിരയുണ്ടായിരുന്ന പരിപാടിയിലായിരുന്നു ജയറാമിന്റെ പ്രകടനം.’പൊന്നിയിന്‍ സെല്‍വനി’ല്‍ ആഴ്‌വാര്‍ കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി വലിയ രീതിയിലുള്ള മേക്ക്ഓവറാണ് ജയറാം നടത്തിയത്. സിനിമ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ അതേ പേരിലുള്ള ഒരു ചരിത്ര-ഫിക്ഷന്‍ നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രം. ചോള വംശത്തിലെ രാജരാജ ചോളന്‍ ഒന്നാമന്റെ കഥയാണ് നോവല്‍ പറയുന്നത്. മണിരത്‌നവും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ വമ്പന്‍ താര നിര അണിനിരക്കുന്നു.

AJILI ANNAJOHN :