സ്നേഹവും പ്രകാശവും നേരുന്നു; കുടുംബസമേതം ജയംരവി; ചിത്രം വൈറൽ

ക്രിസ്‌മസ് ദിനത്തിൽ അനവധി താരങ്ങൾ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നു.
ജയംരവിയും തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. ആ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്

‘സ്നേഹവും പ്രകാശവും നേരുന്നു’ എന്നാണ് താരം കുറിച്ചത്. ഭാര്യ ആരതിയ്ക്കും രണ്ടും ആൺമക്കൾക്കുമൊപ്പം സന്തോഷത്തോടെ നിൽക്കുന്ന ജയംരവിയെ ചിത്രങ്ങളിൽ കാണാം. ആരാധകരും താരത്തിനു കമന്റ് ബോക്സിൽ ആശംസകൾ അറിയിച്ചിട്ടുണ്ട്.

തമിഴ് സിനിമാലോകത്തെ പ്രിയ താരമാണ് ജയംരവി. 2003 ൽ പുറത്തിറങ്ങിയ ‘ജയം’ എന്ന ചിത്രത്തിലൂടെയാണ് ജയംവരി അഭിനയലോകത്തെത്തുന്നത്. പിന്നീട് ‘എം കുമരൻ സൺ ഓഫ് സുബ്ബലക്ഷ്മി’, ‘ഉനക്കും എനക്കും’, ‘സന്തോഷ് സുബ്രഹ്മണ്യം’, ‘തനി ഒരുവൻ’ അങ്ങനെ നീളുന്നു ജയംരവിയുടെ ഹിറ്റ് ചിത്രങ്ങൾ. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പൊന്നിയിൻ സെൽവൻ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെത്തിനിൽക്കുകയാണ് ജയംരവിയുടെ കരിയർ.

പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗമാണ് ജയംരവിയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

Noora T Noora T :