ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നടന്‍ ദേവന്‍

മലയാളികള്‍ക്കേറെ സുപരിചിതനാണ് നടന്‍ ദേവന്‍. ഇപ്പോഴിതാ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്.

സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് വിവരം പുറത്തുവിട്ടത്.

സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടന്‍ ദേവന് ഭാവുകങ്ങള്‍ നേരുന്നു എന്നാണ് സുരേന്ദ്രന്‍ കുറിച്ചത്.

നേരത്തെ, കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച ദേവന്‍ പിന്നീട് ഇതിനെ ബി.ജെ.പിയില്‍ ലയിപ്പിക്കുകയായിരുന്നു.

Vijayasree Vijayasree :