ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ആകാന്‍ ഒരുങ്ങി പാര്‍വതി തിരുവോത്ത്?; വൈറലായി പാര്‍വതിയുടെ വാക്കുകള്‍

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പാര്‍വതി തിരുവോത്ത് സൂപ്പര്‍ ഹീറോയാകുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പാര്‍വതി ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ആകാന്‍ ഒരുങ്ങുന്നു എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ ആകും ചിത്രത്തിന്റെ നിര്‍മ്മാണം എന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോഴിതാ, ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി.

ഇത് അഭ്യൂഹമാണ് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി. ഇതുവരെ ഒരു സൂപ്പര്‍ ഹീറോ സിനിമയും തീരുമാനിച്ചിട്ടില്ലെന്ന് പാര്‍വതി ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. അതേസമയം, പാര്‍വതി നായികയായി വേഷമിടുന്ന ‘തങ്കലാന്‍’ ആണ് ഇനി റിലീസിന് ഒരുങ്ങുന്നത്.

വിക്രം നായകനാകുന്ന തങ്കലാനില്‍ വമ്പന്‍ മേക്കോവറിലാണ് പാര്‍വതി എത്തുക. പാര്‍വതി തിരുവോത്തിനൊപ്പം മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജനുവരി 26ന് ആണ് തങ്കലാന്‍ റിലീസ് ചെയ്യുക.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം ഒരുങ്ങുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം.

Vijayasree Vijayasree :