കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി പവിത്രയുടെ മരണവാര്‍ത്ത പുറത്തെത്തുന്നത്. ഒരു വാഹനാപകടത്തില്‍ പവിത്ര മരണപ്പെടുകയായിരുന്നു. ഈ വാര്‍ത്ത തെലുങ്ക് കന്നഡ സീരിയല്‍ രംഗത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെ ചന്ദ്രകാന്ത് എന്ന നടന്റെ മരണവാര്‍ത്തയും പുറത്തെത്തി. പവിത്രയുടെ മരണത്തിന് ഇടയാക്കിയ അപകടം നടക്കുമ്പോള്‍ ചന്ദുവും വാഹനത്തില്‍ ഉണ്ടായിരുന്നു.
പവിത്രയുടെ വേര്‍പാട് താങ്ങാന്‍ കഴിയുന്നതല്ലെന്നും അതുകൊണ്ട് ജീവിതം അവസാനിപ്പിക്കാന്‍ പോകുകയുമാണെന്ന സന്ദേശം വാട്‌സാപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു ചന്ദുവിന്റെ ആത്മഹത്യ. ചന്ദുവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തെലുങ്കിലും കന്നഡയിലും ഹിറ്റായ ത്രിനയനി എന്ന സീരിയലിലെ ജോഡികളായിരുന്നു ചന്ദുവും പവിത്രയും.
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് മക്കളുടെ പിതാവായ ചന്ദു ഇവരില്‍ നിന്നും അകന്നായിരുന്ന പവിത്രക്കൊപ്പം താമസിച്ചിരുന്നത്. പവിത്രയ്ക്കും ഭര്‍ത്താവും കുട്ടികളുമുണ്ട്. ഇപ്പോഴിതാ ചന്ദുവിനെ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ ശില്‍പ.
11 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2015 ലായിരുന്നു ചന്ദുവും ശില്‍പയും വിവാഹിതരാകുന്നത്. എന്നാല്‍ പവിത്രയുമായുള്ള ബന്ധം ആരംഭിച്ചതിന് ശേഷം തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ വരെ തുടങ്ങിയെന്നാണ് ശില്‍പ പറയുന്നത്. ലോക്ഡൗണ്‍ കാലത്ത് താന്‍ വലിയ രീതിയിലുള്ള ഗാര്‍ഹിക പീഡനം നേരിട്ടു. അതൊന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ശില്‍പ വ്യക്തമാക്കുന്നു.
തുടക്കത്തിലൊക്കെ അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു. നല്ല കരുതലായിരുന്നു. എന്നാല്‍ പവിത്ര ജയറാമിനെ കണ്ടതോടെയാണ് കാര്യങ്ങള്‍ ആകെ മാറിമറിയുന്നത്. ആ ബന്ധം ഞാന്‍ അറിഞ്ഞപ്പോള്‍ മുതല്‍ എന്നെ അയാള്‍ വലിയ രീതിയില്‍ ഉപദ്രവിച്ചു. ഷൂട്ടിങ്ങിനായി ബെംഗളൂരുവിലേക്ക് പോകുകയാണ് എന്ന് പറഞ്ഞ് ചന്ദുവും പവിത്രയും ഊട്ടിയിലേക്ക് പോയി.
റീലുകള്‍ ഉണ്ടാക്കി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റ് ചെയ്യും. അതൊക്കെ എന്നെ സംബന്ധിച്ച വലിയ മാനസിക പീഡനമായിരുന്നു. പവിത്രയോടും ഇതേക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. ‘അവന്‍ എന്റെ ഭര്‍ത്താവാണ്, നീ എന്ത് വേണമെങ്കിലും ചെയ്യൂ’ എന്നായിരുന്നു അവര്‍ എന്നോട് പറഞ്ഞു. പവിത്രയുടെ കുട്ടികളോടും ഈ അവിഹിത ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. അമ്മയും ചന്തുവും അവര്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യും, ഞങ്ങള്‍ എതിര്‍ക്കില്ലെന്നാണ് ആ മക്കള്‍ എന്നോട് പറഞ്ഞിരുന്നതെന്നും ശില്‍പ പറയുന്നു.
ഈ വിഷയത്തില്‍ അമ്മായി അമ്മയാണ് എന്നോടൊപ്പം നിന്നത്. അദ്ദേഹം തങ്ങളുടെ അടുത്തേക്ക് മടങ്ങി വരും കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കും എന്നൊക്കെയായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാല്‍ ഇന്ന് അദ്ദേഹം ജീവനോടെയില്ല. ഞങ്ങളുടെ വീട്ടിലേക്ക് ചന്ദുവരുന്നതിനെ പവിത്രയാണ് എതിര്‍ത്തത്. ആദ്യം ഞങ്ങളില്‍ നിന്നും അവനെ അകറ്റി, ഇപ്പോള്‍ അവള്‍ കാരണം അവന്‍ ആത്മഹത്യയും ചെയ്‌തെന്നും ശില്‍പ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.