തോമസ്കുട്ടി വിട്ടോടാ… 45 വർഷം.. 185 സിനിമകൾ.. ഇനി അശോകൻ സംഗീത സംവിധായകൻ ..

പത്മരാജന്‍ എന്ന അനുഗ്രഹീത സംവിധായകന്‍ മലയാളത്തിനു പരിചയപ്പെടുത്തിയ നടനാണ് അശോകന്‍പെരുവഴിയമ്പലം എന്ന സിനിമയില്‍ തുടങ്ങിയ അശോകന്റെ ചലച്ചിത്ര ജീവിതത്തില്‍ പത്മരാജന്‍ നല്‍കിയ ക്ലാസിക് കഥാപാത്രത്തിന് പകരം നിര്‍ത്താന്‍ അദ്ദേഹത്തിന് മറ്റു സിനിമകളോ കഥാപാത്രങ്ങളോ പരിമിതമാണ്.അദ്ദേഹം ഒരു പാട്ടുകാരനാകണം എന്ന ആഗ്രഹത്തോടെയാണ് സിനിമാരംഗത്തെത്തിയത്. പദ്മരാജന്റെ സിനിമകളായ അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, മൂന്നാം പക്കം.. എന്നീ സിനിമകളിൽ അശോകൻ ശ്രദ്ദേയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കെ ജി ജോർജ്ജിന്റെ യവനിക, അടൂർ ഗോപാലകൃഷ്ണന്റെ അനന്തരം, ഭരതന്റെ അമരം എന്നീ ചിത്രങ്ങളിലും അശോകൻ മികച്ച അഭിനയം കാഴ്ച്ചവെച്ചു.

ഇപ്പോഴിതാ സംഗീത സംവിധായകനായി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് അശോകന്‍. ബാബു തിരുവല്ല സംവിധാനം ചെയ്യുന്ന ‘മനസ്’ എന്ന ചിത്രത്തിനായിരിക്കും അശോകന്‍ സംഗീതമൊരുക്കുക.45 വര്‍ഷമായി സിനിമയില്‍ സജീവമായ നടന്റെ 185-ാമത്തെ സിനിമയാണ് ‘മനസ്’. ചിത്രത്തില്‍ അഭിനയിക്കാനാണ് ആദ്യം ക്ഷണം ലഭിച്ചിരുന്നത്. പിന്നീട് ബാബുവിന്റെ നിര്‍ഡബന്ധത്തില്‍ സംഗീതം ചെയ്യുകയായിരുന്നുവെന്ന് അശോകന്‍ പറയുന്നു. ശ്രീ കുമാരന്‍ തമ്പിയുടെ വരികള്‍ക്കാണ് അദ്ദേഹം സംഗീതമൊരുക്കുന്നത്. ഗാനം ആലപിക്കുന്നത് പി ജയചിന്ദ്രനാണ്.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് സംഗീതപരമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നയാളാണ് അശോകന്‍. പഠനകാലത്ത് ഗാനമേളകളിലും മറ്റും പാടുന്ന സമയത്താണ് സിനിമയിലേക്ക് എത്തുന്നത്. 1979 ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ ചിത്രം ‘പെരുവഴിയമ്പല’മാണ് ആദ്യ സിനിമ. പിന്നീട് 1996 ല്‍ റിലീസ് ചെയ്ത ‘പൂനിലാവ്’ എന്ന ചിത്രത്തനു വേണ്ടി ടൈറ്റില്‍ സോങ് പാടിയിട്ടുണ്ട്.മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ‘നന്‍പല്‍ നേരത്ത് മയക്കം’ എന്ന ചിത്രമാണ് അശോകന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം. 30 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അശോകനും ഒന്നിക്കുന്ന ചിത്രമാണ്. 1991 ല്‍ പുറത്തിറങ്ങിയ ‘അമര’മാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയാണ് നന്‍പല്‍ നേരത്ത് മയക്കത്തിന്റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. തിരക്കഥയും സംഭാഷണവും എസ് ഹരീഷിന്റേതാണ്.

AJILI ANNAJOHN :