ആക്രമിക്കപ്പെട്ട നടിയുള്‍പ്പടെ അമ്മയില്‍ നിന്ന് രാജിവച്ചവരെ തിരിച്ചുകൊണ്ടുവരണം; വിജയ് ബാബുവിനെതിരെനിയമപ്രകാരം നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ട്; ആസിഫ് അലി

ആക്രമിക്കപ്പെട്ട നടിയുള്‍പ്പടെ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചവരെ തിരിച്ചുകൊണ്ടുവരണമെന്ന് നടനും അമ്മ മുന്‍ എക്സിക്യൂട്ടീവ് അംഗവുമായ ആസിഫ് അലി. ഒരു പ്രമുഖ
ന്യൂസ് ചാനലിനോടാണ് ആസിഫ് അലി ഇക്കാര്യം പറഞ്ഞത്. വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതില്‍ അമ്മ നിയമാവലിയില്‍ പരിമിതിയുണ്ടെന്നും ആസിഫ് അലി പ്രതികരിച്ചു.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ആഭ്യന്തര പരാതി പരിഹാര സെല്‍ നിലവില്‍ വരുമ്പോള്‍ പുറത്തുപോയവരെ അമ്മയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതാണ്. സംഘടനയില്‍ അംഗമല്ലെങ്കിലും ആക്രമിക്കപ്പെട്ട നടി സിനിമകള്‍ ചെയ്യുന്നുണ്ട്. എന്തുകൊണ്ട് അവരെ തിരിച്ചുവിളിക്കുന്നില്ലെന്നതിന് ഉത്തരമില്ലെന്നും ആസിഫ് അലി പറഞ്ഞു.

വിജയ് ബാബുവിനെതിരെ ‘അമ്മ’ നിയമപ്രകാരം നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ടെന്നും എടുത്തുചാടി നടപടിയെടുക്കാന്‍ കഴിയാത്തത് അതുകൊണ്ടാണെന്നും ആസിഫ് അലി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ 2018 ജൂണിലാണ് നടിയും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരും അമ്മയില്‍നിന്ന് രാജിവച്ചത്. താരസംഘടനയില്‍നിന്ന് നീതിനിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടി പിന്നീട് നടി പാര്‍വതിയടക്കം രാജി വെക്കുകയായിരുന്നു.

Noora T Noora T :