മോഹൻലാലിനെ കുറിച്ച് തമിഴ് യുവ നടൻ സിദ്ധാര്‍ഥ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.
കമല്‍ഹാസൻ നായകനായ ഹിറ്റ് തമിഴ് ചിത്രമായിരുന്നു വിക്രം. നായകൻ മീണ്ടും വരാ എന്ന് തുടങ്ങുന്ന ഗാനം വിക്രത്തിലേതായിരുന്നു. ആ ഗാനം കേള്‍ക്കുമ്പോള്‍ എപ്പോഴും തനിക്ക് ഓര്‍മ വരിക മോഹൻലാലിനെയാണ് എന്നാണ് നടൻ സിദ്ധാര്‍ഥ് പറയുന്നത്.
മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷാ ചിത്രങ്ങളിലും തിളങ്ങിയ നടനാണ് മോഹൻലാല്‍. അതുകൊണ്ടുതന്നെ മറുഭാഷയിലെ മുൻനിര താരങ്ങള്‍ വരെ മോഹൻലാലിന് ആരാധകരായുണ്ട്.
സിദ്ധാര്‍ഥ് നായകനായി വേഷമിടുന്ന പുതിയ ചിത്രം ചിറ്റാ പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്.
മോഹൻലാല്‍ നായകനായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം നേരാണ്. സംവിധാനം ജീത്തു ജോസഫാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പാണ്. സംഗീതം വിഷ്‍ണു ശ്യാമുമാണ്.
മോഹൻലാല്‍ നായകനാകുന്ന മറ്റൊരു ചിത്രം മലൈക്കോട്ടൈ വാലിബനാണ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്നു എന്ന ഒരു പ്രത്യേകതയുള്ളതിനാല്‍ വലിയ ചര്‍ച്ചയായി മാറിയ ചിത്രവുമാണ് മലൈക്കോട്ടൈ വാലിബൻ.