അച്ഛൻ ധർമ്മേന്ദ്രയെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാൻ ഒരുങ്ങി സണ്ണി ഡിയോൾ. ധർമ്മേന്ദ്രയും സണ്ണി ഡിയോളും അടുത്ത 20 ദിവസം അമേരിക്കയിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ധർമ്മേന്ദ്രയുടെ ആരോഗ്യത്തിൽ ഭയപ്പെടാനൊന്നുമില്ലെന്നാണ് വിവരം.
ഗദ്ദർ 2വിലൂടെ സണ്ണി ഡിയോൾ ബോളിവുഡിൽ ഗംഭീര തിരിച്ചുവരവ് നടത്തിക്കഴിഞ്ഞു.
‘ബാഹുബലി 2’, ‘പഠാൻ’ എന്നിവയ്ക്ക് പിന്നാലെ ‘ഗദ്ദർ 2’ 500 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്. സണ്ണി ഡിയോള്‍ നായകനായ ‘ബോർഡറി’ന്റെ രണ്ടാം ഭാഗവും അണിയറയിലാണ്. 1997ലാണ് ബോർഡർ ഒന്നാം ഭാഗം റിലീസ് ചെയ്തത്. സണ്ണി ഡിയോളിന് പുറമെ സുനിൽ ഷെട്ടി, ജാക്കി ഷ്രോഫ്, അക്ഷയ് ഖന്ന, പൂജ ഭട്ട്, തബു തുടങ്ങി വൻ താരനിര സിനിമയുടെ ഭാഗമായിരുന്നു. ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു ബോർഡർ. പുതിയ ചിത്രത്തിൽ നിരവധി യുവതാരങ്ങൾ ഭാഗമാകുമെന്നാണ് റിപ്പോർട്ട്.