ഓരോ വർഷവും പ്രേക്ഷകരുടെ സ്നേഹം കൂടുകയാണ്; പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടി

പിറന്നാൾ ആശംസകൾ നേർന്ന പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടി.

തന്റെ പിറന്നാൾ ഏറെ പ്രത്യേകതയുള്ളതാക്കിയ എല്ലാവർക്കും നന്ദി. സന്ദേശങ്ങൾ, കോളുകൾ, കാർഡുകൾ, പ്രകടനങ്ങൾ, വീഡിയോകൾ എന്നിവയ്ക്കും വീട്ടിലേക്ക് നേരിട്ട് വന്നവർക്കും നന്ദി. ഓരോ വർഷവും പ്രേക്ഷകരുടെ സ്നേഹം കൂടുകയാണ് എന്നും മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

എറണാകുളത്തെ വസതിക്കു മുന്നിൽ പതിവുപോലെ തടിച്ചുകൂടിയ ആരാധകർക്ക് അഭിവാദ്യം അർപ്പിച്ചാണ് മെഗാ സ്റ്റാർ തന്റെ പിറന്നാൾ ദിനത്തിന് തുടക്കമിട്ടത്. എന്നാൽ അമ്മയുടെയും കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെയും വിയോഗത്തിൽ താരം ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു.

Noora T Noora T :