ഒരു കാര്യം പറഞ്ഞതിലെ തമാശയെന്താണെന്ന് മനസിലാക്കിയില്ലെങ്കിൽ ആ തമാശ നിങ്ങളേക്കുറിച്ചാണ്, വളരൂ; ആക്ഷേപങ്ങൾക്ക് മറുപടിയുമായി നടൻ പ്രകാശ് രാജ്

ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്ന് പറഞ്ഞ് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് മറുപടിയുമായി നടൻ പ്രകാശ് രാജ്.

തന്റെ ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നുവെന്നാണ് പ്രകാശ് രാജ് ഇപ്പോൾ എക്‌സിലൂടെ വിശദീകരിച്ചിരിക്കുന്നത്‌ . നേരത്തേ പോസ്റ്റ് ചെയ്ത ചിത്രം റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വെറുപ്പ് വെറുപ്പിനെ മാത്രമേ കാണൂ.ആംസ്ട്രോങ്ങിന്റെ കാലത്തുള്ള തമാശയാണ് പറഞ്ഞത്. കേരളത്തിലെ ചായവില്പനക്കാരനെയാണ് ആഘോഷിച്ചത്. ട്രോളുകൾ ഏത് ചായ വില്പനക്കാരനെയാണ് കണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ഒരു കാര്യം പറഞ്ഞതിലെ തമാശയെന്താണെന്ന് മനസിലാക്കിയില്ലെങ്കിൽ ആ തമാശ നിങ്ങളേക്കുറിച്ചാണ്. വളരൂ എന്നും പ്രകാശ് രാജ് തന്റെ വിശദീകരണ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.. ജസ്റ്റ് ആസ്കിങ് എന്നാണ് കുറിപ്പിന് അദ്ദേഹം നൽകിയിരിക്കുന്ന ഹാഷ് ടാ​ഗ്.

എക്‌സിലൂടെയാണ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പ്രകാശ് രാജ് മറുപടി നൽകിയത്. വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന തലക്കെട്ടോടെ നടൻ ട്വീറ്റ് ചെയ്ത ചായ വില്പനക്കാരന്റെ ചിത്രമായിരുന്നു വിമർശനങ്ങൾക്കിടയാക്കിയത്.

ചന്ദ്രയാൻ 3 ദൗത്യത്തെ ബന്ധപ്പെടുത്തി ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രം എക്സിൽ പ്രകാശ് രാജ് പങ്കുവെച്ചത്. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് പ്രകാശ് രാജ് ചിത്രം പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചത് ശരിയല്ലെന്ന വിമര്‍ശനങ്ങളാണ് പ്രകാശ് രാജിനെതിരെ ഉയര്‍ന്നത്.

Noora T Noora T :