മമ്മൂക്കയുടെ വലിയ ആരാധകനാണ്… പക്ഷേ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല, എന്ത് കൊണ്ടാണെന്ന് അറിയില്ല; ഗണേഷ് കുമാർ

മമ്മൂട്ടിയെ കുറിച്ച് നടനും എംഎല്‍എയുമായ കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധകനാണ്, പക്ഷെ എന്തുകൊണ്ടോ അദ്ദേഹത്തിന് തന്നെ ഇഷ്ടമല്ല എന്നാണ് ഗണേഷ് പറഞ്ഞത്

ഞാന്‍ മമ്മൂക്കയുടെ വലിയ ആരാധകനാണ്. പക്ഷേ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല. അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു നടന്‍ എന്ന നിലയില്‍ റോള്‍ മോഡലായി കണ്ടിട്ടുള്ള ഒരാളായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വര്‍ഷമായി. അവസാനമായി അഭിനയിച്ചത് കിംഗ് സിനിമയിലായിരുന്നു. എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ല. ഇത് പുള്ളിയോട് സംസാരിച്ചിട്ടില്ല. അതു സംസാരിക്കേണ്ട കാര്യമില്ല. ലഭിച്ച അവസരങ്ങള്‍ സ്വീകരിച്ചതല്ലാതെ, ആരോടും പോയി എനിക്ക് ഒരു അവസരം തരണമെന്ന് പറഞ്ഞിട്ടില്ല. ദൈവം അതിനൊരു അവസരം തന്നിട്ടില്ല.

വിശുദ്ധ ഖുറാനില്‍ പറയുന്നത് പോലെ, നീ കഴിക്കേണ്ട ധാന്യത്തില്‍ നിന്റെ നാമം എഴുതിയിരിക്കുന്നു. ഞാന്‍ അഭിനയിക്കേണ്ട പടങ്ങളില്‍ അഭിനയിച്ചുവെന്ന് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്ന ആളാണ്. അമ്മയുടെ മീറ്റിങ്ങിനിടെ മമ്മൂക്കയെ കാണാറുണ്ട്. വളരെ ലോഹ്യമാണ്.കാണുമ്പോള്‍ സംസാരിക്കും. എനിക്ക് അദ്ദേഹത്തോട് ഇഷ്ടക്കുറവൊന്നുമില്ല. പക്ഷെ അദ്ദേഹത്തിന് എന്നോട് എന്തുകൊണ്ടോ ഇഷ്ടമല്ല. ഞാന്‍ അദ്ദേഹത്തെ ആരാധിച്ചയാളാണ്. ആദ്യമായി കാണുന്നത് മമ്മൂക്കയ്ക്ക് 36 വയസുള്ളപ്പോഴാണ്. ഞാന്‍ അന്ന് സിനിമയില്‍ ഒന്നുമില്ല. കോളേജ് വിദ്യാര്‍ത്ഥിയാണ്. അന്ന് പരിചയപ്പെട്ടതാണ്. സ്‌നേഹവും ബഹുമാനവും ഒക്കെ കൊടുത്തതാണ്. പക്ഷെ പുള്ളിക്ക് എന്തുകൊണ്ടോ ഒരു വിരോധം പോലെ. കാര്യം മനസിലായിട്ടില്ല” എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

Noora T Noora T :