ആ പടം കഴിയുന്നതിന് മുന്‍പ് തന്നെ കാല് വേദനിക്കാന്‍ തുടങ്ങി… സ്റ്റിച്ച് പൊട്ടുകയും ചെയ്തു! ഇപ്പോഴും ആ മുറിവ് കാണുമ്പോള്‍ ഓര്മ വരുന്നത്; ഹരിശ്രീ അശോകന്‍

തന്റെ ആദ്യസിനിമയുമായി ബന്ധപ്പെട്ടുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെച്ച് ഹരിശ്രീ അശോകന്‍.

ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് സുഹൃത്തിന്റെ സ്‌കൂട്ടറില്‍ വരികെ അപകടമുണ്ടായി. എതിരെ വരുന്ന വണ്ടിയിലെ കിക്കറില്‍ തട്ടി എന്റെ കാലില്‍ ആഴത്തില്‍ മുറിവുണ്ടായി. അത് ആശുപത്രിയില്‍ പോയി സ്റ്റിച്ച് ചെയ്യാതെ വെറുതെ മുറിവ് മരുന്ന് വെച്ച് കെട്ടി. കാലില്‍ കൂടി രക്തം ഒഴുകുകയായിരുന്നു

അടുത്ത ദിവസം ഷൂട്ടുള്ളതിനാലായിരുന്നു സ്റ്റിച്ച് ഇടാതിരുന്നത്. ഷൂട്ടിന് പോകാന്‍ പറ്റിയില്ലെങ്കിലോ എന്നോര്‍ത്തായിരുന്നു അങ്ങനെ ചെയ്തത്. എന്നാല്‍ ഷൂട്ടിങ്ങിന് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു സ്റ്റിച്ച് ചെയ്യാന്‍. അതോടെ പോയി സ്റ്റിച്ച് ചെയ്തിട്ടാണ് ഷൂട്ടിങ്ങിന് വന്നത്.ആ പടം കഴിയുന്നതിന് മുന്‍പ് തന്നെ കാല് വേദനിക്കാന്‍ തുടങ്ങി. സ്റ്റിച്ച് പൊട്ടുകയും ചെയ്തു. ഇപ്പോഴും ആ മുറിവ് കാണുമ്പോള്‍ എന്റെ ആദ്യത്തെ പടം ആണ് ഓര്‍മ വരുന്നത് ഹരിശ്രീ അശോകന്‍ പറഞ്ഞു.

Noora T Noora T :