സെന്‍സിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ്… എപ്പോഴാണ് അടി വീഴുക എന്നറിയില്ല; മമ്മൂട്ടിയെ കുറിച്ച് കമൽ പറയുന്നു

മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ് കമൽ. നിരവധി മികച്ച മലയാള സിനിമകൾ ബി​ഗ് സ്ക്രീനിലെത്തിച്ച കമൽ മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം കരിയറിന്റെ തുടക്കം മുതൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയുടെ സ്വഭാവത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ
കമല്‍ പറഞ്ഞത് വീണ്ടും ശ്രദ്ധ നേടുന്നു

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

‘മമ്മൂക്ക എന്നെ പോലെ തന്നെ പല കാര്യങ്ങളിലും ഭയങ്കര സെന്‍സിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ് . കാരണം ഞങ്ങള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും ആ ഫീല്‍ എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. എപ്പോഴാണ് അടി വീഴുക എന്നറിയില്ലെന്ന്. പക്ഷെ ഒരിക്കല്‍ പോലും അദ്ദേഹം എന്നോട് പിണങ്ങിയതായിട്ട് എന്റെ ഓര്‍മ്മയില്‍ പോലും ഇല്ല.

ചിലപ്പോള്‍ മുഖം വീര്‍പ്പിച്ച് നിന്നിട്ടുണ്ടാവും. മുഖം നോക്കിയാല്‍ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മനസ്സിലാവും പറഞ്ഞത് ഇഷ്ടപ്പെട്ടില്ലേ എന്ന്. അത് മാറ്റി നിര്‍ത്തിയാല്‍ എനിക്ക് ഏറ്റവും സുഖമായിട്ട് വര്‍ക്ക് ചെയ്യാന്‍ തോന്നുന്ന ഒരു ആക്ടര്‍ തന്നെയാണ് എക്കാലത്തും മമ്മൂക്ക’ കാരണം പുള്ളിയുടെ അഭിനയത്തോടുള്ള ആ സ്പിരിറ്റ് തന്നെയാണ്. സിനിമയിലേക്ക് വരുന്നതിന് മുമ്പേ അദ്ദേഹത്തെ അറിയാം. എറണാകുളത്ത് വെച്ചിട്ട് അമ്മാവന്‍ വഴിയുള്ള ഒരു പരിചയം ഉണ്ട്. സംവിധായകന്‍ ആയപ്പോള്‍ വളരെ വൈകിയാണ് അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്തത്. പിന്നീട് ചെയ്ത സിനിമകളിലൊക്കെ ആ ഊഷ്മളമായ ബന്ധം ഉണ്ടായിരുന്നു’

‘ഇപ്പോള്‍ എവിടെ വെച്ച് കണ്ടാലും ആ പഴയ സൗഹൃദവും സ്നേഹവും നിലനിര്‍ത്തുന്നുണ്ട്. ഞങ്ങളൊക്കെ സിനിമയിലേക്ക് വന്ന കാലഘട്ടത്തില്‍ ഒരു കൂട്ടം ഇങ്ങനെ ഒരുമിച്ച് വന്നവരാണ് . അവരൊക്കെ ഇപ്പോഴും അതേപോലെ തന്നെ നിലനില്‍ക്കുകയാണ്

Noora T Noora T :