ഒരു മോശം സ്വഭാവമുണ്ടെന്നറിഞ്ഞാൽ അയാളെ വിളിക്കുന്നവര്‍ അത് മനസ്സിലാക്കി വിളിക്കുന്നതാവും നല്ലത്, ഭാസിയുടെ സ്വഭാവം മനസ്സിലാക്കി അവനെ ഉപയോഗിക്കാന്‍ താത്പര്യം ഉള്ളവര്‍ക്ക് ഉപയോഗിക്കാം; ആസിഫ് അലി

ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ശ്രീനാഥ് ഭാസിയെ വിലക്കിയ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ആസിഫ് അലി.

ഓരോരുത്തരും ഓരോ ഇന്റിവിജ്വല്‍സ് ആണ്. നമുക്ക് എല്ലാവര്‍ക്കും അവരവരുടേതായ സ്വഭാവമുണ്ടെന്നും അത് സഹിക്കാന്‍ കഴിയുന്നവര്‍ അവരെ ജോലിക്ക് വിളിച്ചാല്‍ മതിയല്ലോ എന്നും മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സുമായുള്ള അഭിമുഖത്തില്‍ ആസിഫ് വ്യക്തമാക്കി.

ഒരാളുടെ സ്വഭാവത്തില്‍ എന്തെങ്കിലും നമുക്ക് മോശമായി തോന്നിയാല്‍ നമ്മളത് മനസ്സിലാക്കി തിരുത്തണം. അത് മോശമാണ് എന്ന് സ്വയം തോന്നില്ല എങ്കില്‍ തുടര്‍ന്ന് കൊണ്ടു പോകാം. അങ്ങിനെ ഒരു മോശം സ്വഭാവം ഉണ്ട് എന്ന് അറിഞ്ഞാല്‍ അയാളെ വിളിക്കുന്നവര്‍ അത് മനസ്സിലാക്കി വിളിക്കുന്നതാവും നല്ലത്. എനിക്ക് ഒരു മോശം സ്വഭാവം ഉണ്ട് എങ്കില്‍, എന്നെ സഹിക്കാന്‍ പാടുണ്ടെങ്കില്‍ മാത്രമേ വിളിക്കാന്‍ പാടുള്ളൂ. അത്രേയുള്ളൂ. ഭാസി അങ്ങിനെയാണ്, ഭാസിയുടെ സ്വഭാവം മനസ്സിലാക്കി അവനെ ഉപയോഗിക്കാന്‍ താത്പര്യം ഉള്ളവര്‍ക്ക് ഉപയോഗിക്കാം. അല്ല എങ്കില്‍, ഭാസിയുടെ സ്വഭാവം ഇങ്ങനെയാണ്, എന്റെ ലൊക്കേഷനില്‍ വന്നാല്‍ പ്രശ്നം ഉണ്ടാക്കും എന്ന് തോന്നുന്നവര്‍ വിളിക്കേണ്ട.

ഭാസിയുടെ സ്വഭാവത്തെ കുറിച്ച് ഇത്രയും പറയുക എന്നതല്ലാതെ, മറ്റ് കാര്യങ്ങളെ കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. ഭാസിയെ വച്ച് സിനിമ ചെയ്യുമ്പോള്‍ അവന്റെ സ്വഭാവം മനസ്സിലാക്കി, അവന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കി സിനിമ ചെയ്യാന്‍ താത്പര്യം ഉള്ളവര്‍ മാത്രം അവനെ വിളിക്കുക. അത്രയേ എനിക്ക് ഈ വിഷയത്തില്‍ പ്രതികരിക്കാനുള്ളൂ ആസിഫ് അലി പറഞ്ഞു.

Noora T Noora T :