ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉണ്ണി മുകുന്ദൻ?; നടന്റെ ആദ്യ പ്രതികരണം

ലോക്സഭാ തിരഞ്ഞെടുപ്പിൽ നടൻ ഉണ്ണി മുകുന്ദൻ ബിജെപി സ്ഥാനാർത്ഥിയാകുമെന്നുള്ള വാർത്ത സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. അത്തരത്തിലുള്ള അഭ്യൂഹം ശക്തമാകുന്നിടെ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ.

ബിജെപി ടിക്കറ്റിൽ മത്സരിക്കുമോയെന്ന ചോദ്യത്തോട് പരിഹാസ രൂപേണ ‘മാറി നിന്ന് സംസാരിക്കാം’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. ‘മാളികപ്പുറം’ സിനിമയുടെ 100-ാം ദിന ആഘോഷവേളയിലായിരുന്നു സംഭവം.അതേസമയം സ്ഥാനാർത്ഥിയാകുന്നത് സംബന്ധിച്ച് പരിഹാസ രൂപേണ ചിരിച്ചതല്ലാതെ കൃത്യമായ മറുപടി നൽകാൻ താരം തയ്യാറായില്ല.

. നിലവിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ വലിയ തയ്യാറെടുപ്പുകളാണ് ബിജെപി നടത്തുന്നത്.

എ ക്ലാസ് മണ്ഡലമായ പാലക്കാട് മണ്ഡലത്തിൽ ഉണ്ണി മുകുന്ദനെ ഇറക്കി വിജയം പിടിക്കാമെന്നാണ് എൻഡിഎ പാളയത്തിന്റെ പ്രതീക്ഷ. ഹിന്ദു വോട്ട് ഏകീകരിക്കുന്നതോടൊപ്പം ഉണ്ണി മുകുന്ദന്റെ ജനപ്രിയതയും വോട്ടായി മാറുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഈ വർഷം തുടക്കം മുതൽ നടനെ വിവിധ പരിപാടികൾക്കായി ബിജെപി പാലക്കാട് ജില്ലയിൽ എത്തിച്ചിരുന്നു. ‘മാളികപ്പുറം’ ചിത്രത്തിലൂടെ ഹിന്ദു വിഭാഗങ്ങൾക്കിടയിൽ ഉണ്ണി മുകുന്ദന് പ്രത്യേക സ്വീകാര്യത കൈവന്നിട്ടുണ്ട്. ഇതെല്ലാം ഹിന്ദു വോട്ടർമാരെ സ്വാധീനിക്കാൻ സഹായിക്കുമെന്നും വിജയ സാധ്യത വർധിപ്പിക്കുമെന്നുമാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. അതേസമയം, മാളികപ്പുറം നൂറാം ദിനം പിന്നിടുമ്പോഴും സിനിമ കാണാൻ കാണികൾ എത്തുന്നത് ഏറെ സന്തേഷം നൽകുന്നുവെന്നും തന്റെ കരിയറിലെ ആദ്യ സിനിമയാണ് 100-ാം ദിവസം എത്തി നിൽക്കുന്നത് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഈ വർഷത്തെ ആദ്യ ഹിറ്റെന്ന നിലയിൽ സന്തോഷമുണ്ട് എന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

Noora T Noora T :