ഏഴ് മണിക്ക് സെറ്റില്‍ എത്താന്‍ പറഞ്ഞാല്‍ 6.30ന് അവരെത്തും….അവരുടെ ജോലി കഴിഞ്ഞാല്‍ മാറി ഇരിക്കും; സിദ്ദിഖ്

മലയാള സിനിമയിൽ ക്യാരക്ടർ റോളുകൾ ചെയ്യുന്നതിൽ മികവ് പുലർത്തിയ നടനാണ് സിദ്ദിഖ്. സിനിമയിൽ വർഷങ്ങളായുള്ള സജീവ സാന്നിധ്യമായ നടൻ സഹനായകനായും വില്ലനായും നിരവധി സിനിമകളിൽ അഭിനയിച്ചു. സിദ്ദിഖിന്റെ തുടക്ക കാലം കോമഡി വേഷങ്ങളിലൂടെ ആയിരുന്നു.

എന്നാൽ വില്ലൻ റോളുകളിൽ കുടങ്ങാതെ വ്യത്യസ്തമായ വേഷങ്ങളും സിദ്ദിഖ് തെരഞ്ഞെടുത്തു. അടുത്ത കാലത്താണ് വ്യത്യസ്തമായ നിരവധി റോളുകൾ സിദ്ദിഖിനെ തേടി വന്നത്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു

സീനിയര്‍ താരങ്ങളെ ബഹുമാനിക്കാത്തവരാണ് പുതുതലമുറയിലെ താരങ്ങള്‍ എന്ന തെറ്റിദ്ധാരണ സിനിമാ മേഖലയില്‍ ഉണ്ടെന്നാണ് സിദ്ദിഖ് പറയുന്നത്

പുതുതലമുറ താരങ്ങള്‍ കുഴപ്പക്കാരാണെന്ന് പറയുന്നത് തെറ്റിദ്ധാരണയാണ്. പുതുതലമുറയിലെ ഒരുപാട് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് താന്‍ ഇത് പറയുന്നത് എന്നാണ് സിദ്ദിഖ് പറയുന്നത്. ഏഴ് മണിക്ക് സെറ്റില്‍ എത്താന്‍ പറഞ്ഞാല്‍ 6.30ന് അവരെത്തും.

അവരുടെ ജോലി കഴിഞ്ഞാല്‍ മാറി ഇരിക്കും. ചിലപ്പോള്‍ നമ്മുടെ മുമ്പിലിരുന്ന് സിഗരറ്റ് വലിച്ചെന്നിരിക്കും. സിഗരറ്റ് വലിക്കും അതല്ലാതെ വലിക്കാതെ മാറി നിന്ന് നമ്മളെ കുറ്റം പറയില്ല. ഇവരുടെ കാര്യങ്ങളെല്ലാം വളരെ ട്രാന്‍സ്പരന്റാണ്.
നമ്മള്‍ സംസാരിക്കുന്നതിന്റെ ഇടയില്‍ കയറി ബഹുമാനമില്ലാതെ സംസാരിക്കുന്നതായിട്ട് തോന്നാം, എന്നാല്‍ ഒരിക്കലും അവര്‍ ബഹുമാനമുള്ളതായി നമ്മുടെ മുന്നില്‍ അഭിനയിക്കില്ല. നമ്മുടെ മുന്നില്‍ കാലിന്റെ മുകളില്‍ കാല്‍ കയറ്റിവെച്ച് ഇരുന്നെന്ന് വരാം.

അതിനെ കുറിച്ച് അവര്‍ ശ്രദ്ധിക്കുന്നില്ല. കാലിന്റെ മുകളില്‍ കാല് വെക്കാതെ ബഹുമാനിച്ച് ഇരുന്നിട്ട് നമ്മള്‍ എഴുന്നേറ്റ് പോകുമ്പോള്‍ ഇയാളൊക്കെ എന്ത് എന്ന ഭാവത്തില്‍ നമ്മളെ കുറിച്ച് കുറ്റം പറഞ്ഞ് നടക്കില്ല. ഇതുവരെ നമ്മുടെ അടുത്ത് വന്നിരുന്നിട്ട് ആരെയും കുറ്റം ഇവര്‍ പറഞ്ഞിട്ടില്ല എന്നാണ് സിദ്ദിഖ് പറയുന്നത്.

Noora T Noora T :