ഇനി കഥകൾ ഒന്നും പറയുന്നില്ല, അത് വാക്ക് കൊടുത്തതാണ്… ഇല്ലെങ്കിൽ ദിസ് ഈസ് റാങ് എന്ന് പറഞ്ഞ് നാളെ എത്തും. എന്തും പറയാൻ മടിയില്ലാത്ത ആളാണ്; തുറന്ന് പറഞ്ഞ് ടിനി ടോം

ബാലയെ അനുകരിച്ചുള്ള നടൻ ടോമിന്റെ വീഡിയോ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. രമേശ് പിഷാരടിയുടെ ഫൺസ് അപ് ഓൺ ടൈം എന്ന ടെലിവിഷൻ ഷോയിൽ വെച്ചാണ് ഇരുവരും ചേർന്ന് ബാലയെ അനുകരിച്ചത്.

2012 ല്‍ ബാല തന്നെ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിലേക്ക് ടിനി ടോമിനെ അഭിനയിക്കാന്‍ ക്ഷണിച്ചതും അപ്പോഴുണ്ടായ രസകരമായ സംഭവവുമാണ് ഇരുവരും തമാശ രൂപേണ ഷോയിൽ അനുകരിച്ചത്.

. ടിനിയെ കൊല്ലാനുള്ള ദേഷ്യമുണ്ട് എന്ന വിധത്തിലൊക്കെ ആയിരുന്നു ബാലയുടെ ആദ്യ പ്രതികരണം. എന്നാൽ പിന്നീട് ബാല മയപ്പെട്ടിരുന്നു.

ഇതിനു ശേഷമാണു ഇടവേളയ്ക്ക് ശേഷം ബാല വീണ്ടും അഭിനയിച്ച ഷഫീഖിന്റെ സന്തോഷം എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിന് മുൻപ് ഉണ്ണി മുകുന്ദൻ ഉൾപ്പെടെയുള്ളവരുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ചൊക്കെ ബാല വാചാലനായിരുന്നു. എന്നാൽ സിനിമ റിലീസ് ചെയ്ത് സാമ്പത്തികമായി നേട്ടമുണ്ടാക്കിയപ്പോൾ ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന ആരോപണവുമായി ബാല രംഗത്തെത്തുകയുണ്ടായി.

ഇപ്പോഴിതാ, അതിനെ കുറിച്ചെല്ലാം സംസാരിക്കുകയാണ് ടിനി ടോം. ഉണ്ണി മുകുന്ദനെതിരെ ബാല രംഗത്ത് എത്തിയപ്പോൾ ടിനി ഉണ്ണിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അത് ഉണ്ണിക്ക് പിന്തുണയായി തന്നെ പോസ്റ്റ് ചെയ്തത് തന്നെയാണെന്നും ടിനി പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടിനി ടോം.

പൊളിഞ്ഞ ബെൽറ്റാണത്. ഞാൻ ഒറ്റ തവണയേ അവന്റെ കഥ പറഞ്ഞിട്ടുള്ളു. അവന്റെ ഒരുപാട് കഥകളുണ്ട്. ഇനി ഞാൻ അതൊന്നും പറയില്ലെന്ന് വാക്ക് കൊടുത്തിട്ടുണ്ട്. അതൊക്കെ പറഞ്ഞാൽ ഇതിനേക്കാൾ വൈറലാകും. അതുകൊണ്ട് അതൊന്നും പറയില്ലെന്നാണ് ഞാൻ തീരുമാനിച്ച് വെച്ചിരിക്കുന്നത്.

അവൻ ഞങ്ങളുടെ ശബ്‌ദം പഠിക്കുന്നുണ്ട് എന്ന് പറഞ്ഞതൊന്നും നടക്കാൻ പോകുന്നില്ല. അവന്റെ ശബ്‌ദം തന്നെ പുറത്തുകേട്ടത് ഇപ്പോഴാണ്. അതിന് കാരണക്കാരായതും നമ്മളൊക്കെ തന്നെയാണ്. തിയേറ്ററിൽ ആളുകൾ ചിരിക്കുന്നുണ്ടായിരുന്നു. പുള്ളിക്ക് അത് ഭയങ്കരമായി ഗുണം ചെയ്തു. പുള്ളി എന്തോ എന്നെ കൊല്ലാൻ തോക്കൊക്കെ വാങ്ങി വെച്ചിരുന്നു’, ടിനി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇനി കഥകൾ ഒന്നും പറയുന്നില്ല. അത് വാക്ക് കൊടുത്തതാണ്. ഇല്ലെങ്കിൽ പിന്നെ ദിസ് ഈസ് റാങ് എന്ന് പറഞ്ഞ് നാളെ എത്തും. എന്തും പറയാൻ മടിയില്ലാത്ത ആളാണ്.

അന്ന് ഉണ്ണിയെ സപ്പോർട്ട് ചെയ്ത് തന്നെയാണ് ആ ഫോട്ടോ ഇട്ടത്. ഉണ്ണി ബാലയ്ക്ക് വേണ്ടത് കൊടുത്ത ആളാണ്. ബാലയ്ക്ക് 240 കൊടിയൊക്കെ ഉണ്ടാവും. എന്നാൽ സിനിമയിൽ രണ്ടു മൂന്ന് വർഷം ഇടവേള പോലെ ആയിരുന്നു. അതിന് ഉണ്ണി ഷഫീഖിന്റെ സന്തോഷം കൊടുത്തു. പിന്നെ നമ്മളൊക്കെ സുഹൃത്തുക്കളാണ്,

എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ ഫോണിൽ വിളിച്ച് പേർസണലി പറയാമല്ലോ. ഓൺലൈൻ മാധ്യമത്തോട് പറയുന്നതല്ലല്ലോ ശരി. ഞാൻ ഇവിടെ വന്നിരുന്ന് എന്റെ ശത്രുക്കളെ കുറിച്ച് പറയുന്നതല്ലല്ലോ ഉചിതം. അതിന് മാത്രമാണ് ഞാൻ എതിര്. ഒന്നില്ലെങ്കിൽ എന്നെ വിളിച്ച് പറഞ്ഞിട്ട് അമ്മ സംഘടന വഴി അങ്ങനെ തീർക്കാവുന്ന പ്രശ്‌നമായിരുന്നു,

അങ്ങനെ വേറെ വഴികൾ ഉണ്ടായിരുന്നു. നമ്മുക്ക് പ്രശ്‌നം ഉണ്ടാക്കാൻ എളുപ്പമാണ്. പരിഹരിക്കാനാണ് പാട്. അത് മനസ്സിൽ മുറിവായി കിടക്കും. അവനെ തിരിച്ചു കൊണ്ടുവരാൻ ഞങ്ങൾ എല്ലാ സപ്പോർട്ടും ഉണ്ടായിരുന്നു. ഞാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബാലയെ ബാധിക്കുന്ന മകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അതിൽ ഞങ്ങളുടെ എല്ലാം പൂർണ പിന്തുണ ഉണ്ടാകുമെന്ന്. അങ്ങനെ നിന്നിട്ടും അതിൽ വിള്ളൽ വന്നപ്പോൾ വിഷമമായി,’ ടിനി ടോം പറഞ്ഞു.

Noora T Noora T :