ഏതൊരു പ്രയാസമായ തീരുമാനം എടുക്കുമ്പോഴും അച്ഛന്റെ വാക്കുകള്‍ എന്നെ സ്വാധീനിക്കാറുണ്ട്….മിസ്സ് ചെയ്യുന്നു അച്ഛാ; കുറിപ്പുമായി മിഥുൻ രമേശ്

നടൻ, അവതാരകൻ എന്നീ നിലകളിലെല്ലാം മലയാളികൾക്ക് സുപരിചിതനായ താരമാണ് മിഥുന്‍ രമേശ് . സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ് മിഥുന്‍. രസകരമായ പോസ്റ്റുകള്‍ നിരന്തരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മിഥുൻ പങ്കിട്ട ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്
അച്ഛന്റെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികത്തെ കുറിച്ചാണ് പോസ്റ്റ്.

‘അച്ഛന്‍ നമ്മളെ വിട്ട് പോയിട്ട് 25 വര്‍ഷങ്ങള്‍. ഞാന്‍ ഏതൊരു പ്രയാസമായ തീരുമാനം എടുക്കുമ്പോഴും അച്ഛന്റെ വാക്കുകള്‍ എന്നെ സ്വാധീനിക്കാറുണ്ട്. ഇപ്പോള്‍ എനിക്ക് എവിടെയെങ്കിലും, ആര്‍ക്കെങ്കിലും പോസിറ്റീവിറ്റ് പകര്‍ന്ന് നല്‍കാന്‍ കഴിയുന്നുണ്ട് എങ്കില്‍ അത് എനിക്ക് അച്ഛന്‍ പഠിപ്പിച്ചു തന്നതാണ്. ഒരുപാട് മിസ്സ് ചെയ്യുന്നു അച്ഛാ’ എന്ന് പറഞ്ഞുകൊണ്ടാണ് മിഥുന്റെ പോസ്റ്റ്.

സഹോദരങ്ങളായ നിഥിന്‍ രമേശിനെയും ഷീല രമേശിനെയും ടാഗ് ചെയ്തുകൊണ്ടാണ് മിഥുന്റെ പോസ്റ്റ്. അച്ഛന്‍ പൊലീസ് യൂനിഫോമില്‍ നില്‍ക്കുന്ന ഒരു സ്‌റ്റൈലന്‍ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ടൊവിനോ തോമസ്, ദീപ്തി വിധുപ്രതാപ്, ജിസ് ജോയ്, സാജിദ് യാഹിയ, റാണി സരണ്‍ തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ പോസ്റ്റിന് താഴെ ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുണ്ട്.

Noora T Noora T :