ആ സിനിമയില്‍ സമൂഹത്തിന് ഒരു സന്ദേശമുണ്ടെന്ന് പറയാന്‍ കഴിയില്ല, മമ്മൂട്ടിയും മോഹൻലാലും ഇനി ചെയ്യേണ്ടത് ഇത്തരം സിനിമകളാണ്; നിർമ്മാതാവിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരേയും കുറിച്ച് നിര്‍മ്മാതാവും സംവിധായകനുമായ സമദ് മങ്കട പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇതിനോടകം നിരവധി കൊമേര്‍ഷ്യല്‍ സിനിമകള്‍ ചെയ്തിട്ടുള്ള മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ള നടന്‍മാര്‍ ഇനി സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ ചെയ്യണം എന്നാണ് സമദ് മങ്കട പറയുന്നത്.

അച്ഛനും ബാപ്പയും മമ്മൂട്ടിയെ വെച്ച് പുനര്‍നിര്‍മ്മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം ഉണ്ടായത്. ‘അച്ഛനും ബാപ്പയും എന്നൊരു പഴയ സിനിമയുണ്ട്. മമ്മൂക്കയെ കിട്ടിയാല്‍ അത് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ഇപ്പോഴും വളരെയധികം സാമൂഹിക പ്രസക്തിയുള്ള സിനിമയാണത്. അതില്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ചെയ്ത ഒരു കഥാപാത്രമുണ്ട്. അത് ഇക്കാലത്ത് മമ്മൂക്കയ്ക്ക് മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ,’

‘മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ഇനി സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ വേണം ചെയ്യാന്‍. വളരെ എസ്റ്റാബ്ലീഷഡ് ആയ നടന്മാരാണ്. അവര്‍ ഇനി സമൂഹത്തിന് വേണ്ടിയിട്ട് സിനിമകള്‍ ചെയ്യണം. ഭാവി തലമുറക്ക് വേണ്ടിയുള്ള സിനിമകള്‍ ചെയ്യണം. ഭീഷ്മ പോലുള്ള സിനിമകള്‍ കൊമേര്‍ഷ്യല്‍ സിനിമകളാണ് മമ്മൂക്ക ചെയ്തത് കൊണ്ട് അത് അങ്ങനെയായി, ‘ഞാന്‍ സിനിമയെ വിമര്‍ശിക്കുകയല്ല. എന്നാല്‍ ആ സിനിമയില്‍ സമൂഹത്തിന് ഒരു സന്ദേശമുണ്ടെന്ന് പറയാന്‍ കഴിയില്ല. നല്ലൊരു എന്റര്‍ടൈനര്‍ മാത്രമാണ്. ഇപ്പോഴത്തെ സിനിമകള്‍ എല്ലാം അഗ്രസീവാണ്. ആ അഗ്രസീവ് മൂഡിലുള്ള സിനിമകള്‍ ആണ് പ്രേക്ഷകരും ഇഷ്ടപ്പെടുന്നത്. മുന്‍പ് നന്മയുള്ള പടങ്ങളോട് ആയിരുന്നു ഉണ്ടായിരുന്നത്,’ സമദ് മങ്കട പറഞ്ഞു.

Noora T Noora T :