പ്രേംനസീറിനെയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അനുകരിക്കാറുണ്ട്… എന്റെ കോലം ഇതായതുകൊണ്ട് അതാര്‍ക്കും മനസിലാവാറില്ലെന്നു മാത്രം; ഇന്ദ്രൻസ്

തന്റെ അഭിനയരീതിയെക്കുറിച്ച് നടന്‍ ഇന്ദ്രൻസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ഇന്ദ്രന്‍സിന്റെ ആത്മകഥയിലെ ആദ്യഭാഗങ്ങള്‍ എന്ന പേരില്‍ ഒരു ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നടന്‍ മനസ് തുറന്നത്.

ഇന്ദ്രന്‍സിന്റെ വാക്കുകള്‍

വായിച്ച ഏതെങ്കിലും കഥാപാത്രങ്ങള്‍ അഭിനയിക്കുമ്പോള്‍ കൂട്ടിനെത്താറുണ്ട്. ഈ കഥാപാത്രങ്ങളെപ്പോലെ തന്നെ ഞാന്‍ പ്രേംനസീറിനെയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമെല്ലാം അനുകരിക്കാറുണ്ട്. എന്റെ കോലം ഇതായതുകൊണ്ട് അതാര്‍ക്കും മനസിലാവാറില്ലെന്നു മാത്രം. ഉച്ചത്തിലാണ് എന്റെ വായന.ഭാര്യ ശാന്തയാണ് അതിന് സഹായിക്കുന്നത്.പുസ്തകമായാലും തിരക്കഥ ആയാലും ഇങ്ങനെയാണ്. ഹോട്ടല്‍മുറിയില്‍ തനിച്ചാണെങ്കില്‍ ഉറക്കെ വായിക്കുക പതിവാണ്…

Noora T Noora T :