ലോക്ഡൗണില്‍ ജീവിക്കാന്‍ വേണ്ടി പഴങ്ങള്‍ വിറ്റ് ബോളിവുഡ് നടന്‍

ലോക്ഡൗണില്‍ ജോലി ഇല്ലാതായതോടെ തെരുവുകളില്‍ പഴക്കച്ചവടം നടത്തി ബോളിവുഡ് നടന്‍ സൊളാങ്കി ദിവാകര്‍. കഴിഞ്ഞ രണ്ട് മാസമായി ജോലി ഇല്ലാതായതോടെയാണ് സൗത്ത് ഡല്‍ഹിയിലെ തെരുവുകളില്‍ പഴങ്ങള്‍ വില്‍ക്കുന്നത്. വീട്ടുവാടകയ്ക്കും കുടുംബം പോറ്റാനും മറ്റു മാര്‍ഗങ്ങളില്ലാതായതോടെയാണ് താന്‍ പഴവില്പനയ്ക്കിറങ്ങിയതെന്ന് നടന്‍ എ എന്‍ ഐയോടു പറഞ്ഞു.

ആയുഷ്മാന്‍ ഖുറാനാ ചിത്രം ‘ഡ്രീം ഗേള്‍’, ‘ഹവാ’, ‘ഹല്‍ക്കാ’, ‘തിത്‌ലി’, ‘സോഞ്ചിരിയ’ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച നടനാണ് ദിവാകര്‍. അന്തരിച്ച ഋഷി കപൂര്‍ അഭിനയിക്കുന്ന പുതിയ ഒരു സിനിമയില്‍ നടന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പെട്ടെന്നുളള വിയോഗവും ലോക്ഡൗണ്‍ മൂലം സിനിമാഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുന്നതും എല്ലാം സിനിമാവസരം കൈവിട്ടു പോകുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുകയാണ്.

Noora T Noora T :