ആദ്യമായി തീയേറ്ററിൽ പോയി കണ്ട ചിത്രം ആരുടേതെന്ന് വെളിപ്പെടുത്തി രസ്മിക!

വിജയ് ദേവരക്കൊണ്ട നായകനായ ഗീതാ ഗോവിന്ദം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് രശ്മിക മന്ദന.കേരളത്തിലും തമിഴ്‌നാട്ടിലും അന്ധ്രയിലുമെല്ലാം വമ്പൻ ആരാധക വൃന്ദത്തെയാണ് ആ ചിത്രത്തിലൂടെ ഈ നടി നേടിയെടുത്തത്. ഈ അടുത്തിടെ ആരാധകരുമായി സംസാരിക്കവെ ഏതാണ് ആദ്യമായി തീയേറ്ററിൽ പോയി കണ്ട ചിത്രം എന്ന ഒരു ആരാധകന്റെ ചോദ്യത്തിനുള്ള രശ്മികയുടെ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ദളപതി വിജയ് നായകനായ ഗില്ലി ആണ് താൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ടത് എന്നാണ് രശ്മിക പറയുന്നത്. വിജയ്‌യുടെ വലിയ ഒരാരാധികയാണ് താനെന്നും ഈ നടി നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വിജയ്‌യുടെ കരിയറിലെയും തമിഴ് സിനിമയുടെ ചരിത്രത്തിലെയും ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ഗില്ലി. ആരാധകന്റെ ചോദ്യത്തിന് മറുപടിയായി രശ്മിക പറഞ്ഞ വാക്കുകൾ ഇപ്രകാരം, ഗില്ലി ആണെന്ന് തോന്നുന്നു ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട ചിത്രം. എനിക്ക് കൃത്യമായി ഓർമ്മയില്ല, നിങ്ങൾ അച്ഛനോട് ചോദിക്കേണ്ടിവരും. അദ്ദേഹം പണ്ട് ഒരു വലിയ സിനിമാ പ്രാന്തൻ ആയിരുന്നു. എന്നാൽ ഇന്ന് ഞാൻ ഒരു നടി ആയപ്പോൾ, അച്ഛൻ സിനിമയൊക്കെ വിട്ടു. അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രത്തിലാണ് രശ്മിക ഇനി അഭിനയിക്കാൻ പോകുന്നത്.

about resmika

Vyshnavi Raj Raj :