സുരേഷ് ഗോപിയുടെ കൈത്താങ്ങ്, വീടൊരുക്കി നൽകാൻ മുന്നിട്ടിറങ്ങി, കയ്യടിച്ച് കേരളം

നടൻ എന്നതിലുപരി ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് നടന്‍ സുരേഷ് ഗോപി. അദ്ദേഹം നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകാറുണ്ട്. അദ്ദേഹത്തിന്റെ നന്മ പ്രവർത്തികൾ ഇതിനോടകം നാം കണ്ടു കഴിഞ്ഞ കാഴ്ച്ചയാണ്.

ഇപ്പോൾ ഇതാ സുരേഷ് ഗോപി ഒരാൾക്ക് വീട് വച്ച് കൊടുക്കുവാനിരിക്കുകയാണ് . പരസ്യ ചിത്രകാരൻ നീതി കൊടുങ്ങല്ലൂരിനാണ് വീടൊരുങ്ങുന്നത്. വീടിന്റെ തറക്കല്ലിടൽ കർമ്മം സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ സംവിധായകൻ സത്യൻ അന്തിക്കാട് നടത്തിയിരിക്കുകയാണ്. ബിജെപി മാള മണ്ഡലം കമ്മറ്റിയുമായി ചേർന്നാണ് സുരേഷ് ഗോപി നീതി കൊടുങ്ങല്ലൂരിന് വീട് നിർമ്മിച്ച് കൊടുക്കുന്നത്.

കഴിഞ്ഞ 37 വർഷമായി പരസ്യചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് നീതി കൊടുങ്ങല്ലൂർ. സ്വന്തമായൊരു വീട് അദ്ദേഹത്തിന് ഇത് വരെ വയ്ക്കാനായില്ല . ഈ ഇടയ്ക്കു ആയിരുന്നു നീതി കൊടുങ്ങല്ലൂരിന്റെപരിതാപകരമായ അവസ്ഥയെ കുറിച്ച് ഒരു വാർത്ത സ്വകാര്യ ഓൺലൈൻ മാദ്ധ്യമങ്ങൾ പുറത്ത് വിട്ടത്. ഈ കാര്യമറിഞ്ഞ അദ്ദേഹത്തിന് വീടൊരുക്കി നൽകാൻ സുരേഷ് ഗോപി മുന്നോട്ട് വരികയായിരുന്നു.

ഇതോടെ വീടിന്റെ പ്ലാൻ വേഗത്തിൽ തന്നെ പൂർത്തിയാക്കുകയും ചെയ്തു . ഇന്നലെ രാവിലെ തറക്കല്ലിടാൻ പദ്ധതിയിടുകയായിരുന്നു. തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കാനായി സുരേഷ് ഗോപി സത്യൻ അന്തിക്കാടിനോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് അദ്ദേഹം തറക്കല്ലിട്ടത് .

ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാർ, ബിജെപി മാള മണ്ഡലം പ്രസിഡണ്ട് കെഎസ് അനൂപ്, ജനറൽ സെക്രട്ടറി സിഎസ് അനുമോദ്, സെക്രട്ടറി സുനിൽ വർമ്മ, ബിജെപി തൃശ്ശൂർ ജില്ല സെക്രട്ടറി ലോചനൻ അമ്പാട്ട്, സ്റ്റേറ്റ് കൗൺസിലംഗം സുരേഷ് കെഎ, മൈനോററ്റി മോർച്ച സംസ്ഥാന സെക്രട്ടറി ജോസഫ് പടമാടൻ, വേണു ഗോപാൽ വിആർ, പൊയ്യ പഞ്ചായത്ത് വാർഡംഗങ്ങളായ അനില സുനിൽ, രാജേഷ് മോഹൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Noora T Noora T :