സീൻ കഴി‍ഞ്ഞതും എല്ലാവരും ഇമോഷണലായി കണ്ണു തുടക്കുന്നതാണ് താൻ കണ്ടത്, റിമ വന്ന് തന്നെ കെട്ടിപിടിച്ചു കരഞ്ഞു; തുറന്ന് പറഞ്ഞ് ടി.ജി.രവി

നാടകത്തിലൂടെ സിനിമയിലെത്തിയ നടനാണ് ടി.ജി.രവി. അഭിനയത്തിൽ സജീവമായി നിൽക്കുമ്പോഴാണ് അദ്ദേഹം ഇടവേള എടുക്കുന്നത്. പിന്നീട് അദ്ദേഹം ശക്തമായ തിരിച്ച് വരവ് നടത്തിയ ചിത്രമായിരുന്നു ’22 ഫീമെയിൽ കോട്ടയം’. ചിത്രത്തിൽ വളരെ കുറച്ച് സീനുകളിൽ മാത്രമേ അദ്ദേഹം അഭിനയിച്ചിട്ടുള്ളുവെങ്കിലും മികച്ച പ്രക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു അത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് നടന്ന രസകരമായ അനുഭവം പങ്കുവെച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ ഒരു റോളുണ്ടെന്ന് പറഞ്ഞാണ് ആഷിഖ് തന്നെ വിളിച്ചത്. കുറച്ച് സീനേയുള്ളു വെന്നും എന്നാൽ സിനിമയിലെ ഏറ്റവും ഇമോഷണലായിട്ടുള്ള ഭാ​ഗമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കത്തിലെ ഭാ​ഗങ്ങൾ താൻ പറയുന്നു അതാണ് സീൻ.

അങ്ങനെ ഷൂട്ടിങ്ങ് സമയത്ത് തന്നെ കൊണ്ടുപോയി ഒരു ഇടനാഴിയിൽ ഇരുത്തി. അവിടെ ആരും ഇല്ല. താൻ ഒറ്റയ്ക്ക് ഇരിക്കുന്നു ലെെറ്റിങ്ങ് ചെയ്തതും അത്പോലെയാണ്. സംവിധായകനും ക്യാമറമാനും പോലും ഇല്ല. ഡയലോ​ഗ് പറഞ്ഞോളു, താൻ ആക്ഷൻ ഒന്നും പറയുന്നില്ലെന്നാണ് ആഷിഖ് പറഞ്ഞത്. അങ്ങനെ താൻ ഇരുന്ന് ഒറ്റയ്ക്കായി എന്ന ഫീല് വന്നപ്പോഴാണ് ഡയലോ​ഗ് പറയാൻ തുടങ്ങിയത് അവസാനം ഡയലോ​ഗ് പറഞ്ഞ് തീരുമ്പോഴാണ് ക്യാമറ തന്റെ മുന്നിൽ വന്ന് നിൽക്കുന്നത് താൻ പോലും ശ്രദ്ധിക്കുന്നത്.

സീൻ കഴി‍ഞ്ഞതും എല്ലാവരും ഇമോഷണലായി കണ്ണു തുടക്കുന്നതാണ് താൻ കണ്ടത്. റിമ വന്ന് തന്നെ കെട്ടിപിടിച്ചു കരഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സിനിമ കണ്ട് കഴിഞ്ഞ് റിമ തന്നെ വിളിച്ചു രവിയേട്ടാ… സിനിമ മൂന്ന് തവണ ഞാൻ കണ്ടു മൂന്ന് തവണയും നിങ്ങളെന്നെ കരയിപ്പിച്ചുവെന്നാണ് പറ‍ഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Noora T Noora T :