ഇപ്പോഴത്തെ പല സിനിമകളിലേയും ഹ്യൂമർ ശരിയല്ല, ആര്‍ട്ടിസ്റ്റിന്റെ കുഴപ്പാണെന്ന് താന്‍ പറയില്ല; ഇന്നസെന്റ്

ഹാസ്യ കഥാപത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് ഇന്നസെന്റ്. ഏത് കഥാപാത്രവും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരിക്കും. ഇപ്പോഴിതാ പുതിയ സിനിമകളിലെ ഹ്യൂമര്‍ വളരെ പരിതാപകരമാണെന്നാണ് ഇന്നസെന്റ് പറയുന്നത്. ഇപ്പോഴത്തെ പല സിനിമകളിലെയും ഒരു ഹ്യൂമറും ശരിയല്ല. അതൊന്നും ആര്‍ട്ടിസ്റ്റിന്റെ കുഴപ്പാണെന്ന് താന്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതൊക്കെ ഉണ്ടാക്കുകയും ചെയ്യിക്കുകയും വേണം. എന്റെ പല സിനിമകളിലും വളരെ പ്രധാനപ്പെട്ട ചില സീനുകള്‍ എന്നോടുംകൂടി സംവിധായകന്‍ ചര്‍ച്ച ചെയ്ത് ചെയ്ത് ഉണ്ടാക്കിയിട്ടുള്ളതാണ്. ‘റാംജി റാവ് സ്പീക്കിങ്’ എന്ന പടത്തില്‍ ഞാന്‍ പറയുന്നുണ്ട് ”ഒരു കറുത്ത തോക്ക് കിട്ടിയിട്ടുണ്ട്”. അത് കേട്ടവഴിക്ക് സിദ്ധിഖും ലാലും പറഞ്ഞു.

അതുവേണംന്ന്. അതുപോലെ ‘മിഥുനം’ എന്ന പടത്തില്‍ ശങ്കരാടിച്ചേട്ടന്‍ പറയുന്നുണ്ട്, നീ നിന്റെ വേഷംകെട്ട് ഇവിടെ ഇടുത്താല്‍ നിന്റെ കാല് ഞാന്‍ തല്ലിയൊടിക്കുമെന്ന്. അപ്പോ ഞാന്‍ പറയും. എന്റെ കാല് തല്ലിയൊടിച്ചാ അമ്മാവന്റെ കാലും ഞാന്‍ തല്ലിയൊടിക്കുമെന്ന്. അതിനകത്ത് ഒരു സിന്‍സിയാരിറ്റിയുണ്ട്. അ്‌ദ്ദേഹം മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

എന്റെ അപ്പന്‍ എന്റെ ചേട്ടന് പെണ്ണുകാണാന്‍ പോയി വീട്ടിവന്നതിനുശേഷം എന്ത് സ്ത്രീധനം കിട്ടുമെന്ന് പറയാനെടുക്കുന്ന സമയം. അതാണ് ‘പൊന്‍മുട്ടയിടുന്ന താറാവ്’ എന്ന സിനിമയില്‍ ജുബ്ബ ഊരുമ്പോഴും മുഖം കഴുകുമ്പോഴുമെല്ലാം സംസാരിക്കുന്നത്. എന്റെ വീട്ടില്‍ എന്റെ അപ്പന്‍ ചെയ്ത ഒരു കാര്യം ഞാന്‍ പറഞ്ഞപ്പോ സത്യന്‍ അന്തിക്കാട് പറഞ്ഞു. അതുമതി. അതിന്റെ അപ്പുറത്ത് വേറെ ഒരു ഹ്യൂമര്‍ ഇല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Noora T Noora T :