ഓണസന്ദേശവുമായി നടൻ ബാല. ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് ബാല ഓണ സന്ദേശം നൽകിയത്.
തനിക്ക് ഈ ഓണത്തിന് കേരളത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചെന്നൈയിലാണ്. ഈ ദിനത്തിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്താതെ സ്നേഹം പകരണമെന്ന് അദ്ദേഹം പറഞ്ഞു.
ബാലയുടെ വാക്കുകൾ
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. കേരളത്തിൽ ഉണ്ടാകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ചെന്നൈയിലായി പോയി. തിരുവോണം ഒരുങ്ങി സ്പെഷ്യൽ ഡേ ആണ്. എല്ലാരും അടിച്ചുപൊളിക്കുന്നു എന്ന് തോന്നണു. ഈ ഓണത്തിന് എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ചുമ്മാ മനസിൽ തോന്നിയ നാല് പോയിന്റ് പറയാം. ഞാൻ ഫോളോ ചെയ്യുന്ന നാല് പോയിന്റ്. സ്നേഹത്തിന് വില സ്നേഹം മാത്രമാണ്. നമുക്ക് സ്നേഹം നേടണമെങ്കിൽ സ്നേഹം കൊടുക്കണം. ലോകത്ത് പൈസ കൊടുത്തോ പേടിപ്പിച്ചോ സ്നേഹം നേടാൻ കഴിയില്ല.
സെക്കന്റ് പോയിന്റ് ഞാൻ അടുത്ത കാലത്ത് വായിച്ച ഒരു കാര്യം, നമ്മൾ സ്വന്തം ബോട്ടിൽ ഉറങ്ങി കൊണ്ടിരിക്കുകയാണ്. അപ്പുറത്ത് നിന്ന് വലിയൊരു കാറ്റടിക്കുമ്പോൾ മറ്റൊരു ബോട്ട് വന്നു നമ്മുടെ ബോട്ടിൽ തട്ടി. നമ്മൾ ഉറങ്ങുകയായിരുന്നു, അപ്പുറത്തെയാളും. നമ്മുടെ ദേഷ്യം മുഴുവൻ അപ്പുറത്തെയാളോട് കാണിക്കും. ഇതേ പോലെ ഒരു ബോട്ട് വന്നു തട്ടുമ്പോൾ ബോട്ടിൽ ആളില്ലെങ്കിൽ ബോട്ടിനോട് ദേഷ്യപ്പെടുമോ?, അപ്പോൾ ദേഷ്യമെന്നത് ആപേക്ഷികമാണ്.
പിന്നെ ഞാൻ പഠിച്ച ഒരു നല്ല കാര്യം മൊതലാളി-തൊഴിലാളി, അച്ഛൻ-മകൻ, അമ്മ-മകൾ ഏത് റിലേഷൻഷിപ്പ് ആകട്ടെ എല്ലാവരും കുറ്റം ചെയ്യുന്നുണ്ട്. എന്നാൽ ഉള്ളതിൽ നല്ലത് പറയാൻ ശ്രമിക്കുക. ഞാൻ എൽകെജിയിലെ പഠിച്ച കാര്യം ചെറിയ വയസ്സിലെ അപകടമുണ്ടായി പലരുടെയും ജീവിതം മാറിയിട്ടുണ്ട്. അത് ഞാൻ നേരിട്ട് കണ്ട കാര്യം. കുറച്ച് സുഹൃത്തുക്കൾ പോയി നല്ല പോസിറ്റീവ് എനർജി കൊടുത്ത് അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന അനുഭവമുണ്ട്. പോസിറ്റീവ് എനർജി കൊടുക്കുന്നതിനേക്കാൾ വലിയ കാര്യം വേറെയില്ല.
നാലാം പോയിന്റ്, ഞാൻ ചെറുപ്പത്തിൽ കണ്ടു ഏറെ വിഷമിച്ച കാര്യമാണ്. അപ്പോൾ അതിന്റെ അർഥം എനിക്ക് മനസിലായില്ല. എല്ലാ മനുഷ്യനുള്ളിലും ഒരു ചെകുത്താനുണ്ട്. അന്ന് ഞാൻ സ്‌കൂൾ വിട്ടു വരുമ്പോൾ കുറച്ച് പിള്ളേർ കളിച്ചുകൊണ്ടിരിക്കുകയാണ്. ഓനാൻ എന്നൊരു സാധനമുണ്ട്. ഈ കുട്ടികൾ ക്രാക്കർ വെച്ച് കെട്ടി പൊട്ടിക്കും. അതിലൊരു സന്തോഷം. നമ്മുടെ അകത്ത് തന്നെ ഒരു മൃഗമുണ്ട്. അത് മാറ്റണം, നമ്മുടെ അകത്ത് ഇരിക്കുന്ന ദൈവം പുറത്തുവരണം. മറ്റുള്ളവരെ വേദനിപ്പിച്ച്, മറ്റുള്ളവരെ കളിയാക്കി നമ്മൾ സന്തോഷിക്കുന്നത് മൃഗത്തനം. നമുക്ക് വിഷമം ഉണ്ടായാലും അത് മറന്നു മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്നത് ദൈവത്തനം. ഈ ഓണം ദൈവം എല്ലാവർക്കുമൊപ്പം ഉണ്ടാകട്ടെ. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, നല്ലത് നടക്കട്ടെ.