മോനെ നമ്മൾ ആദ്യമായല്ലേ ഫാമിലി ഫോട്ടോ എടുക്കുന്നത്, വേറെ ഒരു ഷർട്ട് കൊണ്ടുവരൂ.. നിറമുള്ളത്, ഇവർക്കിത് ഫ്രെയിം ചെയ്യാൻ ഉള്ളതല്ലേയെന്ന് ലാലേട്ടൻ, ഞെട്ടിച്ചു കളഞ്ഞു; അനുഭവം പങ്കുവെച്ച് സംവിധായകൻ ജിസ് ജോയ്

മലയാളികളുടെ പ്രിയതാരമാണ് മോഹൻലാലൈൻ കുറിച്ച് സംവിധായകൻ സംവിധായകൻ ജിസ് ജോയ് കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

തന്റെ ഫാമിലിയോടൊപ്പം ഫോട്ടോ എടുത്ത മോഹൻലാലിനെ കുറിച്ചാണ് ജിസ് ജോയ് കുറിച്ചിരിക്കുന്നത്. മോഹൻലാൽ അത്ഭുതമാണെന്നും ലോകത്തിലെ ഏറ്റവും വലിയ അഭിനേതാവെന്നു വിശ്വസിക്കുന്നത് കൊണ്ട് മാത്രമല്ല, അതിനേക്കാളൊക്കെ വലുതായി, മനുഷ്യനെ ബഹുമാനിക്കുന്ന, തന്നിലേക്കെത്തിച്ചേരുന്ന ഓരോരുത്തരുടെയും മനസ്സുകളെ നിറമണിയിക്കണം എന്ന് മോഹിക്കുന്ന ഒരാളായി തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ജിസ് ജോയ് കുറിച്ചു

ജിസ് ജോയുടെ വാക്കുകൾ ഇങ്ങനെ

കൊച്ചിയിൽ My G യുടെ പരസ്യത്തിന്റെ ഷൂട്ട്‌ നടക്കുന്നു.. ബ്രേക്ക്‌ ടൈമിൽ അൽപ്പം മടിയോടെ (അതങ്ങനെയാണ് ) ഞാൻ ചോദിച്ചു.. സർ ഫാമിലി വന്നിട്ടുണ്ട് ഒരു ഫോട്ടോ എടുക്കണം എന്നുണ്ട്..!!ആണോ മോനെ.. വിളിക്കു ഇപ്പൊ സമയമുണ്ടല്ലോ ഇപ്പൊ തന്നെ എടുക്കാലൊ. ഞാൻ അവരെ വിളിപ്പിക്കുമ്പോഴേക്കും സർ വീണ്ടും എന്നോട്.. “മോനെ നമ്മൾ ആദ്യമായല്ലേ ഫാമിലി ഫോട്ടോ എടുക്കുന്നെ?മുരളി.. ജിഷാദ് ( ഇരുവരും ലാൽ സാറിന്റെ പ്രിയ കോസ്റ്റുമേഴ്‌സ്) വേറെ ഒരു ഷർട്ട് കൊണ്ടുവരൂ.. നിറമുള്ളത്. ഇവർക്കിത് ഫ്രെയിം ചെയ്യാൻ ഉള്ളതല്ലേ “!! അവർ ഉടനെ ഈ ഷർട്ട് കൊണ്ടുവന്നു കൊടുത്തു.. ഠപ്പേ എന്ന് അത് മാറി. ഫോട്ടോ ക്ലിക്ക് ചെയ്യും മുന്നേ ചോദിച്ചു ” മോനെ അപ്പുറത്തു ലൈറ്റ് അപ്പ്‌ ചെയ്ത് വെച്ചിട്ടുണ്ടല്ലോ ഫോട്ടോ ഷൂട്ടിനു വേണ്ടി.. നമുക്ക് അവിടെ ചെന്ന് എടുത്താലോ”??

ഞാൻ പറഞ്ഞു.. വേണ്ട സർ ഇത് തന്നെ ധാരാളം ഇവിടെ എടുത്താൽ മതി. ( അദ്ദേഹത്തെ മാക്സിമം കുറച്ചു ബുദ്ധിമുട്ടിച്ചാൽ മതിയല്ലോ എന്നോർത്തു ) “ഉറപ്പാണോ മോനെ .. ഓക്കേ എന്നാൽ ശെരി.. എടുക്കാം “( typical mohanlal സ്റ്റൈലിൽ ) അങ്ങനെ എടുത്തതാണീപ്പടം.

പത്തിരുപത്തഞ്ചു പരസ്യങ്ങൾ ഈ അത്ഭുതത്തെ വെച്ചു സംവിധാനം ചെയ്യാൻ ഭാഗ്യമുണ്ടായിട്ടുണ്ട്.. അത്ഭുതം എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അഭിനേതാവെന്നു ഞാൻ വിശ്വസിക്കുന്നത് കൊണ്ട് മാത്രമല്ല.. അതിനേക്കാളൊക്കെ വലുതായി, മനുഷ്യനെ ബഹുമാനിക്കുന്ന..തന്നിലേക്കെത്തിച്ചേരുന്ന ഓരോരുത്തരുടെയും മനസ്സുകളെ നിറമണിയിക്കണം എന്ന് മോഹിക്കുന്ന ഒരാളായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പലരും പൊതുവെ ലാലേട്ടാ എന്ന് വിളിക്കുമ്പോ എനിക്ക് അങ്ങനെ വിളിക്കാൻ ഇന്ന്‌ വരെ സാധിച്ചിട്ടില്ല.. ലാൽ സർ എന്നേ വിളിച്ചിട്ടുള്ളു.. (കാരണം ഒന്നും ചോദിക്കരുത്.. അറിയില്ല. അതങ്ങനെയേ വരു. ഇത് വായിക്കുന്നവർ അതിനു വലിയ importance ഒന്നും കൊടുക്കണ്ട. വെറുതെ പറഞ്ഞെന്നേയുള്ളൂ ) ഓണക്കാലം ആണ്, മുറ്റത്തു പൂക്കളങ്ങൾ വിരിഞ്ഞു തുടങ്ങി.. ഹൃദയങ്ങളിൽ പൂക്കളങ്ങൾ ഇട്ടു തന്ന് .. തോളിൽ ഒന്ന് തട്ടി ഹൃദ്യമായ ഒരു ചിരിയോടെ മോനെ happy അല്ലേ എന്ന് ചോദിക്കുന്ന ഒരാളെ കുറിച്ച് എഴുതാൻ ഇതല്ലേ റൈറ്റ് സ്പേസ്, റൈറ്റ് സീസൺ!!

Noora T Noora T :