ബസിലാണെന്നു കേട്ടപ്പോൾ അദ്ദേഹം ഒന്നു ഞെട്ടി. “എടോ, താൻ ഈ സിനിമയിലെ നായകനാണ്, ഇനി ടാക്സിയിൽ പോയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു, തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ആ ജോലി തീർത്തിട്ടേ വരാനാകു.. ഇടയ്ക്കു വച്ചു തിരിച്ചു പോന്നാൽ, ആ സിനിമയിലെ നായകനാകാൻ ചെന്ന ഞാനാകും പിന്നെ വില്ലൻ; ഓർമ്മകളുമായി ജയസൂര്യ

ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവ സാന്നിധ്യമായ ജയസൂര്യ മലയാള സിനിമയിലെ മുൻനിര നായകന്മാരിലൊരാളാണ്. നായകനായും വില്ലനായും സഹനടനായും സിഎൻമയിൽ നിറഞ്ഞ് നിൽക്കുകയാണ് ജയസൂര്യ. 2001-ൽ റിലീസായ അപരന്മാർ നഗരത്തിൽ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത് മലയാള ചലച്ചിത്ര രംഗത്തെത്തി. വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് സജീവമായത്. ഊമയായിട്ടുള്ള ജയസൂര്യയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി.

നടൻ സിനിമയിൽ എത്തിയിട്ട് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഇപ്പോളിതാ തന്റെ സിനിമ ജീവിതത്തിലെ നല്ലതും ചീത്തയുമായ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്.

20 വർഷം മുൻപ് ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ’ എന്ന സിനിമയിൽ നായകനാകാൻ പോയ ദിവസം തൃപ്പൂണിത്തുറയിൽ നിന്ന് വെളുപ്പിനെയുള്ള തൃശൂർ ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറിയതും സിനിമയുടെ പൂജ നടക്കുന്ന ചേതന സ്റ്റുയോയിലേക്ക് ഓടിയും നടന്നും എത്തിയതും അകത്തേക്ക് കയറും മുന്നേ എതിർവശത്തുള്ള കുഞ്ഞു ഹോട്ടലിൽ നിന്ന് ഒരു ചായ കുടിച്ചതുമൊക്കെ അദ്ദേഹം ഓർത്തെടുത്തു.

‘അവിടെ വാഷ്ബേസിനടുത്ത് ആളെ വ്യക്തമായി കാണാത്ത ഒരു കണ്ണാടിയുണ്ടായിരുന്നു. വിയർത്തു കുളിച്ചാണ് വന്നത്. ക്യാമറ മുന്നിൽ നിൽക്കാനുള്ളതല്ലേ? മുഖം കഴുകി. പിന്നെ ആരും കാണാതെ പോക്കറ്റിൽ നിന്ന് പേപ്പറിൽ പൊതിഞ്ഞു വച്ച പൗഡർ എടുത്ത് മുഖത്തിട്ടു. മങ്ങിത്തുടങ്ങിയ കണ്ണാടിയിൽ എന്റെ മുഖം പോലുംവ്യക്തമായിരുന്നില്ല.പൂജ കഴിഞ്ഞപ്പോൾ നിർമാതാവ് പി.കെ.ആർ പിള്ള സർ ചോദിച്ചു. “ജയൻ എങ്ങനെയാണ് വന്നത്. ” ബസിലാണെന്നു കേട്ടപ്പോൾഅദ്ദേഹം ഒന്നു ഞെട്ടി. “എടോ, താൻ ഈ സിനിമയിലെ നായകനാണ്. ഇനി ടാക്സിയിൽ പോയാൽ മതി.’ ദൈവാനുഗ്രഹമാകാം, പിന്നെ ലൊക്കേഷനിലേക്ക് പോയതെല്ലാം കാറുകളിലാണ്’ ജയസൂര്യ പറയുന്നു.

20 വർഷത്തെ സിനിമാ യാത്രയെകുറിച്ചും അതിലുണ്ടായ മാറ്റങ്ങളെ
കുറിച്ചും നടൻ പറയുന്നുണ്ട്. ‘കലാപ്രവർത്തകരെ സംബന്ധിച്ച് ഓരോ നിമിഷവും ഓരോ വഴിത്തിരിവുകളാണ് ഓരോ കിലോമീറ്റർ കഴിയുമ്പോ ഒരുപാട് ജങ്ഷൻ ഉണ്ടാകും ഒരേ ട്രാക്കിലൂടെ ഇങ്ങനെ പോയിക്കൊണ്ടിരുന്നാൽ ബോറടിക്കില്ലേ?എത്രയോപ്രാവശ്യം സിനിമയിൽ നിന്ന് മാറിനിന്നിട്ടുണ്ട്. പിന്നെസ്ഥിരം വഴിയിലൂടെ മാത്രം പോയിട്ട് കാര്യമില്ലല്ലോ റിസ്ക്എടുക്കും. ചീത്തവിളി കേൾക്കും. ഇതൊക്കെ എപ്പോഴുംസംഭവിക്കുന്ന കാര്യമാണ്.വണ്ടി വാങ്ങിയാൽ സുരക്ഷിതമാകുന്നത് ചോർച്ചിലിടൂമ്പോഴാണ്. അതുകൊണ്ട് കാര്യമില്ലല്ലോ. വ്യത്യസ്തമായ സിനിമ ചെയ്യണം എന്നാഗ്രഹമുണ്ട്. ആ ആഗ്രഹം ഇപ്പോൾ കൂടി. അത് കൂടുമ്പോൾ സിനിമകളുടെ എണ്ണം കുറയും.കത്തനാർ സിനിമയ്ക്ക് വേണ്ടി ഒരു വർഷമാണ് മാറ്റി വെച്ചിരിക്കുന്നത്’.

നിലനിൽപിനെക്കുറിച്ച് പേടി തോന്നിയിട്ടില്ലെന്നും താരം പറയുന്നു.
‘ദൈവമേ എനിക്ക് സിനിമ ഇല്ലാതാകുമോ’ എന്ന് ചിന്തിച്ചിട്ടേയില്ല. എന്റെ ഹൃദയം സമർപ്പിച്ചിട്ടാണ് നിൽക്കുന്നത്.എന്റേതായ വഴികളിലൂടെ സഞ്ചരിക്കുന്ന ആളാണ് ഞാൻ മറ്റുള്ളവർ സിനിമ ചെയ്യുന്നതോ പുതിയ താരങ്ങൾ വരുന്നതോ ഒന്നും എന്നെ ബാധിക്കുന്നേയില്ല. ഈ പറയുന്നത് അഹങ്കാരമൊന്നുമല്ല. ഞാൻ സിനിമയെ ഇഷ്ടപ്പെടുന്നത് അങ്ങനെയാണ്.’

ചില സിനിമകളെങ്കിലും ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്നും ജയസൂര്യ പറയുന്നു.’ചില സിനിമകളിൽ അബദ്ധത്തിൽ പെട്ട് പോകുന്നതാണ്. തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ആ ജോലി തീർത്തിട്ടേ വരാനാകു. ഇടയ്ക്കു വച്ചു തിരിച്ചു പോന്നാൽ, ആ സിനിമയിലെ നായകനാകാൻ ചെന്ന ഞാനാകും പിന്നെ വില്ലൻ.ഒരുപാടു പേരുടെ ജോലി നഷ്ടമാകും. വൈകാരികമായി തീരുമാനമെടുക്കരുതെന്ന് തോന്നും. ഒരാളോടുള്ള ആത്മാർഥമായ സ്നേഹം കൊണ്ട് മാത്രമല്ല ഡേറ്റ് കൊടുക്കേണ്ടത്. അയാളുടെ കഴിവിലുള്ള വിശ്വാസം കൊണ്ടു കൂടിയാകണം. അല്ലെങ്കിൽ ബന്ധ പോലും ശിഥിലമാകും’.

താരത്തിന്റെ മക്കളായ ആദിയും വേദയും തങ്ങളുടെ സിനിമ സ്വപ്‌നങ്ങൾ പങ്കുവെച്ചു. ‘ക്യാമറയ്ക്ക് മുന്നിലേക്കില്ല. പിന്നിൽ നിൽക്കാനാ ഇഷ്ടം. പ്ലസ് ടു കഴിഞ്ഞ് സിനിമറ്റോഗ്രഫിയുമായും സംവിധാനവുമായി ബന്ധപ്പെട്ട കോഴ്സ് എടുക്കണം.’ എന്നാണ് ആദി പറഞ്ഞത്.’എനിക്ക് ഡാൻസ് ഇഷ്ടാണ്. പിന്നെ, പെയിന്റിങ് ഇഷ്ടമാണ്. പിന്നെ.ഞാനും അഭിനയിക്കും’.എന്നാണ് വേദയുടെ മറുപടി.

Noora T Noora T :