ശ്രീനിവാസന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായിരുന്നു അക്കരെ അക്കരെ. ഇപ്പോഴിതാ ചിത്രത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് മകനും നടനുമായ വിനീത് ശ്രീനിവാസന്‍.
അക്കരെ അക്കരെ അക്കരെ എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് വീട്ടിൽ വന്ന അച്ഛന്റെ സ്യൂട്ട് കേസിൽ ഈ മാഗസിൻ കവർ കണ്ടിരുന്നു. ഏറെക്കാലം അദ്ദേഹം ഇത് സ്വന്തം ലൈബ്രറിയിൽ സൂക്ഷിച്ചിരുന്നു. 30 വർഷമോ അതിൽ കൂടുതലോ ആയിരിക്കണം. ഇന്ന് അവന്റെ പഴയ പുസ്തകങ്ങൾ പരിശോധിക്കുമ്പോൾ ഞാൻ അത് കണ്ടെത്തി. 30 വർഷത്തിനു ശേഷവും, ഇത് അതേപോലെ തന്നെയുണ്ടെന്നുമായിരുന്നു വിനീതിന്റെ കമന്റ്. താരങ്ങളും ആരാധകരുമെല്ലാം പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിട്ടുണ്ട്
‘ഓൾഡ് ഈസ് ഗോൾഡ്, ശ്രീനിചേട്ടൻ ഒത്തിരി ഇഷ്ടം, ദി റിയൽ വിന്റേജ്, സിഐഡി വിജയൻ തീ’ തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് വരുന്നത്.
പട്ടണപ്രവേശം എന്ന സിനിമയ്ക്ക് ശേഷമാണ് അക്കരെ അക്കരെ അക്കരെ തിയേറ്ററുകളിലെത്തിയത്. ഇന്ത്യയിൽ നിന്നും വിദേശികൾ മോഷ്ടിച്ചുകൊണ്ടുപോയ സ്വർണ്ണവും വിലപിടിപ്പുള്ള രത്നങ്ങളും പതിപ്പിച്ച കിരീടം വീണ്ടെടുക്കാൻ അമേരിക്കയിലേക്ക് പോകുന്ന രണ്ട് സിഐഡികളെ കേന്ദ്രീകരിച്ചാണ് സിനിമ സഞ്ചരിക്കുന്നത്. കോമഡിക്ക് കോമഡി, അടിക്ക് അടി, പ്രണയം തുടങ്ങി എല്ലാ ഘടകങ്ങളും ചേർത്ത് നിർമിച്ച ഫുൾ പാക്കേജ് എന്റർടെയ്നറായിരുന്നു സിനിമ.
മോഹൻലാലിന്റേയും ശ്രീനിവാസന്റേയും മാസ്മരിക പ്രകടനവും അക്കരെ അക്കരെയിൽ കാണാമായിരുന്നു. 1990 റിലീസ് ചെയ്ത സിനിമ പ്രിയദർശനായിരുന്നു സംവിധാനം ചെയ്തത്. സിനിമയുടെ ഭൂരിഭാഗവും വിദേശത്താണ് ചിത്രീകരിച്ചത്. ശ്രീനിവാസന്റേതായിരുന്നു മിനുറ്റിന് മിനുറ്റിന് കൗണ്ടറുകൾ നിറഞ്ഞ സിനിമയുടെ കഥയും തിരക്കഥയും.
പാർവതി, നെടുമുടി വേണു, മുകേഷ്, സോമൻ, കെപിഎസി ലളിത, മണിയൻ പിള്ള രാജുവെന്ന് തുടങ്ങി അക്കാലത്തെ മലയാള സിനിമയിലെ മുൻനിര താരങ്ങളെല്ലാം അക്കരെ അക്കരെ അക്കരെയിൽ അഭിനയിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ശ്രീനിവാസൻ ഇപ്പോൾ വിശ്രമത്തിലാണ്