മമ്മൂട്ടിയുടെ പുത്തൻ ചിത്രം പുറത്ത്, മലയാള സിനിമയുടെ കടുവ,’യവൻ പുലി തന്നെയെന്ന് ആരാധകർ

മമ്മൂട്ടിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലോക കടുവ ദിനാശംസകൾക്കൊപ്പമാണ് മമ്മൂട്ടി പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.സിനിമാ മേഖലയിൽ നിന്നുൾപ്പെടെ നിരവധിപ്പേരാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘മലയാള സിനിമയുടെ കടുവ’, ‘യവൻ പുലി തന്നെ’, ‘ഇന്ന് സോഷ്യൽ മീഡിയയുടെ കാര്യം പോക്കാ’ എന്നിങ്ങനെ പോകുന്നു ചിത്രത്തിന് താഴെ ആരാധകരുടെ കമന്റുകൾ.

നിലവിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി തെന്നിന്ത്യയിലെ തന്നെ മുൻനിര നായികമാർ വരുന്നതായും സൂചനയുണ്ട്.

സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോൾ എന്നിവർ മമ്മൂട്ടിക്കൊപ്പം ലീഡ് റോളുകൾ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. ചിത്രം ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് എന്ന് ബി ഉണ്ണികൃഷ്ണൻ നേരത്തെ റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഫൈസ് സിദ്ദിഖ് ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ് മനോജ്, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ, ചമയം ജിതേഷ് പൊയ്യ, നിര്‍മാണ നിര്‍വഹണം അരോമ മോഹന്‍.

Noora T Noora T :